സൗദിയില്‍ ഫൈനല്‍ എക്സിറ്റ് വിസ നീട്ടി

ജിദ്ദ: സൗദിയില്‍ ഫൈനല്‍ എക്സിറ്റ് വിസ ഒക്ടോബര്‍ 31 വരെ നീട്ടിയതായി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. ഇതിന് പ്രവാസികള്‍ നേരിട്ട് ജവാസാത്തില്‍ ഹാജരാകേണ്ട ആവശ്യമില്ല. ഇത്തരം 28,884 വിസ പുതുക്കിയതായി അധികൃതര്‍ അറിയിച്ചു.

ജോലി അവസാനിപ്പിച്ച് നാട്ടില്‍ പോകാനായി ഫൈനല്‍ എക്സിറ്റ് സംഘടിപ്പിച്ച ആയിരക്കണക്കിന് പേര്‍ കോവിഡ് കാരണം സൗദിയില്‍ കുടുങ്ങിയിരുന്നു. ഇതാണ് വീണ്ടും സൗജന്യമായി നീട്ടി നല്‍കിയത്.