ബഹ്റൈനില്‍ സന്ദര്‍ശക വിസകള്‍ 2021 ജനുവരി 21 വരെ നീട്ടി

മനാമ: ബഹ്റൈനില്‍ എല്ലാ സന്ദര്‍ശക വിസകളും 2021 ജനുവരി 21 വരെ നീട്ടിയതായി നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്റ് റെസിഡന്റ്‌സ് അഫയേഴ്സ് അറിയിച്ചു. കോവിഡ് കാരണം സന്ദര്‍ശക വിസകളുടെ കാലാവധി ഇതിനു മുന്‍പും നീട്ടി നല്‍കിയിരുന്നു.

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള എക്സിക്യുട്ടീവ് കമ്മിറ്റിയുടെ തീരുമാനമാണിത്. ഇ-വിസ വെബ്സൈറ്റില്‍ അപേക്ഷിക്കാതെ തന്നെ വിസാ കാലാവധി അടുത്ത മൂന്നു മാസം നീട്ടും. ഇതിന് ഫീസ് ഈടാക്കില്ല. ഈ കാലാവവധിയില്‍ സന്ദര്‍ശകര്‍ക്ക് അവരുടെ താമസം ശരിയാക്കാനോ, വിമാന ലഭ്യതയനുസരിച്ച് നാട്ടിലേക്ക് തിരിച്ചു പോകാനോ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.