കോവിഡ്: സൗദി സാധാരണ നിലയിലേക്ക്

റിയാദ്: കോവിഡ് പ്രതിരോധം തുടരുന്നതിനിടെ സൗദി അറേബ്യയില്‍ വ്യാപാരസ്ഥാപനങ്ങളും തൊഴിലിടങ്ങളും സാധാരണ നിലയിലേക്ക് മടങ്ങുന്നു. അതേസമയം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് രണ്ടു മാസത്തേക്ക് തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സൗദിയില്‍ 3.16 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 3929 മരണമുണ്ടായി. 2.91 ലക്ഷം പേര്‍ക്കും കോവിഡ് ഭേദപ്പെട്ടു. 21227 പേര്‍ക്കു കൂടി ഇനി മാറാനുണ്ട്.അര കോടിയിലധികം പേര്‍ക്ക് ടെസ്റ്റ് നടത്തിക്കഴിഞ്ഞു.
പൊതുമേഖലാ ജീവനക്കാരും ഈ ആഴ്ച മുതല്‍ പൂര്‍ണമായും ജോലിക്കെത്തും. കഴിഞ്ഞ ദിവസം ചേര്‍ന്ന സൗദി മന്ത്രിസഭ മുന്‍കരുതല്‍ നടപടികള്‍ അവലോകനം ചെയ്തു.
സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വെര്‍ച്വല്‍ മീറ്റിംഗില്‍ ആരോഗ്യ അധികൃതരുടെ ഉപദേശങ്ങളും ശുപാര്‍ശകളും പാലിക്കേണ്ടതിന്റെ പ്രാധാന്യവും യോഗത്തിന്റെ പരിഗണനയില്‍ വന്നു.
വൈറസ് പടരാതിരിക്കാന്‍ രൂപകല്‍പ്പന ചെയ്ത നിയമങ്ങളും നടപടികളും ചര്‍ച്ചചെയ്തു. സൗദിയിലേയും ലോകത്തേയും കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉത്തരവാദിത്തങ്ങള്‍ സ്വീകരിച്ച് കുടുംബങ്ങള്‍ അവരുടെ പങ്ക് വഹിക്കേണ്ടതിന്റെ ആവശ്യകത മന്ത്രിമാര്‍ ഉയര്‍ത്തിക്കാട്ടി.
അല്‍-ജൗഫിലെയും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെയും രണ്ട് പുതിയ എണ്ണ, വാതക മേഖലകളെ അരാംകോ കണ്ടെത്തിയതിനേയും മന്ത്രിസഭ പ്രശംസിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യം.
പ്രാദേശിക, അന്തര്‍ദേശീയ പ്രശ്നങ്ങളിലെ സംഭവവികാസങ്ങളും മന്ത്രിമാര്‍ അവലോകനം ചെയ്തതായി അല്‍ ഖസ്സാബി പറഞ്ഞു. യമനില്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തി ആക്രമകാരികള്‍ നടത്തിയ ഭീകരാക്രമണത്തെ മന്ത്രിസഭ അപലപിച്ചു.
രാജ്യത്തെ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനും വികസിപ്പിക്കാനും അഭിവൃദ്ധി പ്രാപിക്കാനും രാജ്യത്തിന്റെ പരമാധികാരം, ദേശീയ ഐക്യം, പ്രാദേശികത എന്നിവ ഉയര്‍ത്താനുമുള്ള സുപ്രധാന നടപടിയായി സുഡാന്‍ സര്‍ക്കാരും സുഡാന്‍ റെവല്യൂഷണറി ഫ്രണ്ടും തമ്മില്‍ സമാധാന കരാര്‍ ഒപ്പിട്ടതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. അറബി ഭാഷയ്ക്കായി കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ കോംപ്ലക്സ് സ്ഥാപിക്കാനുള്ള പദ്ധതികള്‍ക്കും മന്ത്രിമാര്‍ അംഗീകാരം നല്‍കി.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here