വ്യായാമം വിഷാദ രോഗത്തെ അകറ്റും. പരീക്ഷിക്കാൻ ഈ ലോക്ക് ഡൗൺ കാലം തന്നെയാണ് ഏറ്റവും നല്ലത്. ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്താൽ വിഷാദത്തെ അകറ്റി നിറുത്താം. ശരീരകോശങ്ങളെ സജീവമാക്കി നിലനിറുത്തുന്നു വ്യായാമം. അതികഠിനമല്ല, ആസ്വാദ്യകരമാവണം വ്യായാമം. സൂംബ നൃത്തം, നടത്തം, എയ്രോബിക്സ് വ്യായാമങ്ങൾ എന്നിവ വിഷാദത്തെ പടികടത്തും. അടഞ്ഞ മുറികളിലല്ല തുറസായ സ്ഥലങ്ങളിൽ വേണം വ്യായാമം. ഇത് കൂടുതൽ ഉന്മേഷവും ഊർജവും പകരും. രാവിലെ ആറിനും ഒൻപതിനും ഇടയ്ക്കും വൈകിട്ട് നാലിനും ആറിനും ഇടയ്ക്കും ഇളവെയിലേറ്റ് വ്യായാമം ചെയ്യുന്നത് വിറ്റാമിൻ ഡിയും ഒപ്പം വിഷാദം അകന്ന് ഊർജസ്വലമായ മാനസികാവസ്ഥയും പ്രദാനം ചെയ്യും. നെഗറ്റീവ് ചിന്തകളെ അകറ്റി ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനൊപ്പം ഏകാന്തത, ആത്മഹത്യാ പ്രവണത എന്നിവ അകറ്റാനും അദ്ഭുതകരമായ കഴിവുണ്ട് വ്യായാമത്തിന്.