ഈ ലക്ഷണങ്ങളുണ്ടോ? കോവിഡ് ടെസ്റ്റ് ചെയ്യുക

ലോകത്ത് 1.15 ലക്ഷം പേരുടെ ജീവന്‍ കോവിഡ് 19 എന്ന മഹാമാരി കൊണ്ടുപോയി. ലോക ജനങ്ങള്‍ ഭീതിയിലും പരിഭ്രാന്തിയിലുമാണ് ഒരോ നിമിഷവും തള്ളി നീക്കുന്നത്. രോഗം പകരാതിയിരിക്കാന്‍ പരിഭ്രാന്തിയും ആശങ്കയുമല്ല വേണ്ടത് പകരം ജാഗ്രതയാണ്. പലര്‍ക്കും ഇപ്പോഴും കൃത്യമായ അവബോധം ഈ രോഗത്തെ കുറിച്ചില്ലായെന്നതാണ് സത്യം. രോഗ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയില്ല. ഫ്‌ലൂവിന്റേതിനു സമാനമായ പനിയും വരണ്ട ചുമയും ഉള്‍പ്പടെയുള്ള ലക്ഷണങ്ങളാണ് കൊറോണ വൈറസിനുള്ളത്. കോവിഡ് 19 എന്ന മഹാമാരിയില്‍ നിന്ന് സുഖപ്പെട്ടവര്‍ വിശദീകരിക്കുന്ന 10 ലക്ഷണങ്ങളാണിവ;

1. വേദന നിറഞ്ഞ സൈനസ്:
പനിക്കും ജലദോഷത്തിനൊപ്പവും സൈനസ് വേദന വരാം. 2019 നവംബറില്‍ കൊറോണ വൈറസ് ആദ്യം ബാധിച്ച ആളുകളില്‍ ഒരാളായ റീഡ് തന്റെ അനുഭവം പങ്കുവെയ്ക്കുകയാണ്. ശരീരം മുഴുവന്‍ വേദനയായിരുന്നു. ശക്തിയായി തലയില്‍ ഇടിക്കുന്നത് പോലെയുള്ള തോന്നല്‍, തൊണ്ട ഇറുകുന്നതു പോലെ തോന്നും… റീഡ് തന്റെ ഡയറിയില്‍ കുറിച്ച വാക്കുകളാണ് ഇവ

2. തലവേദന;
പനിക്ക് ഒപ്പം നല്ല തലവേദനയും അനുഭവപ്പെടുമെന്നാണ് ഓഹിയോയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കെവിന്‍ ഹാരിസ് എന്ന വ്യക്തി പറയുന്നത്. തലയില്‍ ശക്തയായി ഇടിക്കുന്നത് പോലെ അനുഭവപ്പെടും.

3. കണ്ണിനു നീറ്റല്‍;
കണ്ണിന് അസ്വസ്ഥതയും ചൊറിച്ചിലും നീറ്റലും അനുഭപ്പെടും. ആദ്യം പനിയുടേതുപോലെയുള്ള ലക്ഷണങ്ങളും തുടര്‍ന്ന് കണ്ണിന് നീറ്റലും തലവേദനയും വന്നു വെന്ന് റീഡ് പറയുന്നു.

4.ചെവിയില്‍ മര്‍ദം;
ചെവി ഇപ്പോള്‍ പൊട്ടിപോകുന്നത് പോലെ തോന്നും. ചെവി അടയും. ആന്തരകര്‍ണത്തിനും മധ്യകര്‍ണത്തിനും ഇടയിലുള്ള ലൗേെമരവശമി ൗേയല അടയുകയും ഇത് ചെവികള്‍ക്ക് പ്രഷര്‍ ഉണ്ടാക്കുകയും ചെയുന്നു. ഈ സമയങ്ങളില്‍ ഇയര്‍ബഡ് ഉപയോഗിക്കരുത്. അത് കൂടൂതല്‍ ദോഷം ചെയ്യും.

5.തൊണ്ടയ്ക്ക് മുറുക്കം;
തുടര്‍ച്ചയിട്ടുള്ള ചുമ കാരണം തൊണ്ടയ്ക്ക് വീക്കവും മുറക്കുവും അനുഭപ്പെടുന്നു. നിയന്ത്രിക്കാനാകാത്ത ചുമ ആയിരുന്നു എന്ന് ഇറ്റലിക്കാരനായ ആന്‍ഡ്രു ഒ ഡൈയര്‍ പറയുന്നു.

6.പനി;
ആദ്യം തിരിച്ചറിയപ്പെടുന്ന ലക്ഷണങ്ങളിലൊന്നാണ് പനി.ഇറ്റലിയില്‍ നിന്നെത്തിയ ദിവസമാണ് തനിക്ക് പനി വന്നതെന്ന് ഡല്‍ഹിയിലെ കോവിഡ് 19 രോഗിയായ രോഹിത് ദത്ത പറയുന്നു. തുടര്‍ന്ന് മൂന്നു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും പനി വന്നു. അതുകൊണ്ട് അദേഹം സ്വയം ടെസ്‌ററ് ചെയ്യാന്‍ മുന്നോട്ട് വരുകയും ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിയുകയും ചെയ്തു.

7.നെഞ്ചിന് മുറുക്കം;
പനിയൊടൊപ്പം കടുത്ത ചുമയും നെഞ്ചിന് മുറുക്കവും അനുഭവപ്പെടാം. ചുമയില്‍ നിന്നുള്ള തുള്ളികളിലൂടെ വൈറസ് പകരും.

8.വിശപ്പിലായ്മയും ക്ഷീണവും;
ക്ഷീണമാണ് ഒരു ലക്ഷണം.തായ്ലന്‍ഡില്‍ ആദ്യമായി വൈറസ് ബാധിച്ച ജയ്‌റുവേ സീ ഒങ് പറയുന്നത് തനിക്ക് എപ്പോഴും ക്ഷീണവും തളര്‍ച്ചയും ആയിരുന്നു എന്നാണ്. ഭക്ഷണം കഴിക്കാനും സാധിച്ചിരുന്നില്ല.

9.ദേഹവേദന;
ശരീരമാസകലം കടുത്ത വേദന ഉണ്ടാകും ചെവിക്കോ നെഞ്ചിനോ മാത്രമല്ല കൈയ്ക്കും കാലിനും വേദന ഉണ്ടാകും. സ്‌ട്രെസും ടെന്‍ഷനും വേദന കൂട്ടൂന്നു. കടുത്ത തലവേദനയും ശരീരവേദനയും സന്ധിവേദനയും ആയിരുന്നു തനിക്ക് അനുഭവപ്പെട്ട ആദ്യലക്ഷണങ്ങള്‍ എന്ന് സിയാകില്‍ സ്വദേശിനി എലിസബത്ത് പനയ്ക്കല്‍ പറയുന്നു. ഒപ്പം കടുത്ത പനിയും ഉണ്ടായിരുന്നു.

10.കുറുകുറുപ്പ്
ശ്വസിക്കുമ്പോള്‍ കുറുകുറുപ്പ് ഇണ്ടാകും. ശ്വാസകോശത്തിലെ വായുഅറകളിലെ ഫ്‌ളൂയിഡുകള്‍ മൂലമാണ് ശ്വാസമെടുക്കുമ്പോള്‍ ശബ്ദം വരുന്നത്. ശ്വാസംമുട്ടലും പരിഭ്രാന്തിയും കൊണ്ട് തനിക്ക് ശ്വാസമെടുക്കാന്‍ പറ്റിയില്ല എന്ന് മാര്‍ക്ക് തിബോള്‍ട്ട് പറയുന്നു.