ഇത് കഴിച്ചാല്‍ യൂറിക് ആസിഡ് നിയന്ത്രിക്കാം

പ്രവാസികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്റെ അളവ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതിന്റെ അളവ് കൃത്യമല്ലാത്ത അവസ്ഥയില്‍ അപകടകരമായ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാധാരണ അളവ് ശരീരത്തിന് വേണ്ടത് 7.2 ആണ്, എന്നാല്‍ അതില്‍ അധികമായാല്‍ അതുണ്ടാക്കുന്ന അപകടം നിസ്സാരമല്ല.

ലക്ഷണങ്ങള്‍:
ശരീരത്തില്‍ നീര് വര്‍ദ്ധിക്കും. ജോയിന്റുകളില്‍ വേദനയുണ്ടാകും. മൂത്രത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് പലപ്പോഴും സന്ധികളില്‍ വേദനയുണ്ടാക്കും. കാല്‍വിരലുകളിലും കണങ്കാലിലുമുള്ള കഠിനമായ വേദനയും ലക്ഷണങ്ങളാണ്.

ഒരിക്കലും യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നത് ഒരു സാധാരണ പ്രശ്നമായി എടുക്കേണ്ടതല്ല. ഇത് ഹൃദയത്തേയും കിഡ്നിയേയും വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അത് മാത്രമല്ല ഇത് രക്തക്കുഴലുകളുടെ സ്വാഭാവിക പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

സാധാരണ അവസ്ഥയില്‍ യൂറിക് ആസിഡ് നമ്മുടെ ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ആക്ടീവ് ആയി ഇരിക്കുന്നവര്‍ക്ക് യൂറിക് ആസിഡ് സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയില്ല. എന്നാല്‍ ആക്ടീവ് അല്ലാത്തവരെ സംബന്ധിച്ച് യൂറിക് ആസിഡ് ഉണ്ടാവുന്നതിനുള്ള പ്രശ്നം ഉണ്ട്. അതുകൂടാതെ ഭക്ഷണത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ കലോറി വര്‍ദ്ധിക്കുന്നതും പലപ്പോഴും പ്രശ്നമുണ്ടാക്കുന്നതാണ്. ഇത് മാത്രമല്ല അരിയും കിഴങ്ങ് വര്‍ഗ്ഗങ്ങളും എല്ലാം തന്നെ നിയന്ത്രിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം.

യൂറിക് ആസിഡ് കുറക്കാന്‍
ശരീരത്തില്‍ കൂടിയ യൂറിക് ആസിഡ് കുറച്ച് ബാലന്‍സ് നിലനിര്‍ത്തുന്നതിന് വേണ്ടി ഗ്ലൂക്കോസ്, ഹൈ കലോറി ഭക്ഷണങ്ങള്‍ എന്നിവ കുറക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇവ ഒഴിവാക്കാതെ എന്ത് മുന്‍കരുതല്‍ എടുത്താലും രോഗാവസ്ഥയില്‍ കുറവ് വരണം എന്നില്ല. ഇത് ആന്തരാവയവങ്ങള്‍ക്ക് വരെ പ്രശ്നമുണ്ടാക്കുന്നതാണ്. ഹൃദയത്തിനും കിഡ്നിക്കും പ്രശ്നമുണ്ടാക്കുകയും സ്ട്രോക്ക് വരെ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നത് മൂലം അതികഠിനമായ സന്ധിവേദനയും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ചില ഡ്രൈഫ്രൂട്സ് ഈ അവസ്ഥക്ക് പരിഹാരം നല്‍കുന്നതാണ്. യൂറിക് ആസിഡ് കുറക്കുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കശുവണ്ടി


ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും അണ്ടിപ്പരിപ്പ് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. കാരണം ഇതില്‍ പ്യൂരിനുകളില്‍ കുറവും പോഷകഗുണങ്ങള്‍ വളരെ കൂടുതലുമാണ്. കശുവണ്ടി എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ കൊളസ്ട്രോള്‍ ആയ എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ കശുവണ്ടിപ്പരിപ്പില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. പേശി വേദന പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇവയെല്ലാം ഉപയോഗിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് കശുവണ്ടിയുടെ സ്ഥാനം നിസ്സാരമല്ല.

വാല്‍നട്ട്
വാല്‍നട്ടില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ സന്ധിവാതത്തിന് അനുകൂലമായ പ്രോട്ടീന്‍ നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ഇവക്ക് ആന്റി ഒക്‌സിഡന്റ് ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ഉയര്‍ന്ന യൂറിക് ആസിഡുള്ള ആളുകള്‍ക്ക് മികച്ച ഓപ്ഷനായി ഉപയോഗിക്കാവുന്നതാണ്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇതുണ്ടാക്കുന്നില്ല എന്നത് തന്നെയാണ് കാര്യം.

ബദാം
ബദാം ആരോഗ്യത്തിന് ഏറ്റവും പ്രാധാന്യമുള്ളതാണ്. യൂറിക് ആസിഡ് എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ബദാം ചേര്‍ക്കുന്നത് നിങ്ങളുടെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതിന് കാരണമാകുന്നുണ്ട്. കാരണം ബദാമില്‍ പ്യൂരിനുകള്‍ കുറവാണ്. കൂടാതെ വിറ്റാമിന്‍ ഇ, മഗ്നീഷ്യം, മാംഗനീസ് എന്നിവയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ധൈര്യമായി ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്.

ഫ്ളാക്സ് സീഡുകള്‍


നമ്മുടെ ശരീരത്തില്‍ പലപ്പോഴും ചില ഫാറ്റി ആസിഡുകള്‍ ആവശ്യത്തിന് ഉണ്ടായിരിക്കില്ല. എന്ന് മാത്രമല്ല അവ ശരീരത്തിന് സ്വയം ഉത്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടാവും. ഇത്തരം ഫാറ്റി ആസിഡുകള്‍ കൊണ്ട് സമ്പുഷ്ടമാണ് ഫ്ളാക്സ് സീഡ്. ഇതിന് ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ഉയര്‍ന്ന യൂറിക് ആസിഡിന്റെ അളവ് മൂലമുണ്ടാകുന്ന വേദന കുറയ്ക്കുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതിലും കുറഞ്ഞ അളവില്‍ മാത്രമേ പ്യൂരിന്‍ അടങ്ങിയിട്ടുള്ളൂ എന്നതാണ് സത്യം. പച്ചക്കറികളും, മുട്ട, ഉരുളക്കിഴങ്ങ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ബ്രസീല്‍ നട്സ്


ബ്രസീല്‍ നട്സ് ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും പ്യൂരിനുകള്‍ കുറവുമാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്. യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാനും സന്ധിവാതം മൂലമുണ്ടാകുന്ന വേദനയില്‍ നിന്ന് ആശ്വാസം നല്‍കാനും ബ്രസീല്‍ നട്സ് സഹായിക്കുന്നു.