അരിമ്പാറ വന്നാല്‍ കുളത്തൂപ്പുഴ ക്ഷേത്രത്തിന് സമീപത്തെ ആറില്‍ അരിവിതറിയാല്‍ മാറുമെന്ന് അവിടത്തെ വിശ്വാസം. നിരവധി പേരാണ് ഇവിടെ മത്സ്യങ്ങള്‍ക്ക് തിന്നാനായി അരി വിതറുന്നത്. കുറെ കഴിയുമ്പോള്‍ അരിമ്പാറ മാറുകയും ചെയ്യും. അരിവിതറിയാലും ഇല്ലെങ്കിലും അരിമ്പാറ കുറെയധികം നാളുകളില്‍ നമ്മുടെ ശരീരത്തില്‍ തുടരില്ലെന്നതാണ് സത്യം. അതുകൊണ്ടു തന്നെ ശാസ്ത്രീയമായി പരിശോധിച്ചാല്‍ അരിമ്പാറകള്‍ അധികവും തനിയെ കൊഴിഞ്ഞുപോകുന്നു.
എന്താണ് അരിമ്പാറ
ചർമ്മത്തിലുണ്ടാകുന്ന പരുപരുത്ത വളർച്ചയാണ് അരിമ്പാറ. വൃത്തികെട്ടതും അലോസരപ്പെടുത്തുന്നതുമായ അത്ര അപകടകരമായ പ്രശ്നം അല്ലെങ്കിലും, ഇവ തീർച്ചയായും അസ്വസ്ഥമാക്കുന്നു. എച്ച്പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധയുടെ പല വൈറസുകളിലൊന്നിൽ നിന്ന് ഉണ്ടാകുന്ന നിരുപദ്രവകരമായ വളർച്ചയാണ്.
അരിമ്പാറ പകരുമോ?
ശരീരത്തിൽ എവിടെയും അവ പ്രത്യക്ഷപ്പെടാം, പക്ഷേ കൈകൾ, കാലുകൾ, കാൽമുട്ടുകൾ, കൈമുട്ടുകൾ എന്നിവയാണ് അവ ബാധിക്കുന്ന സാധാരണ മേഖലകൾ. ഒരു അരിമ്പാറ കാലിൽ ഉണ്ടെങ്കിൽ നടക്കുമ്പോൾ നിങ്ങൾക്ക് വേദന അനുഭവപ്പെടുന്നതാണ്. കൈ കൊടുക്കുമ്പോഴോ വാതിൽ പിടിയിൽ സ്പർശിക്കുമ്പോഴോ നമ്മൾ എച്ച്പിവി വൈറസുകളുമായി സമ്പർക്കം പുലർത്തുന്നു, പക്ഷേ നമ്മിൽ ചിലരിൽ മാത്രമേ അരിമ്പാറ വികസിക്കുന്നുള്ളൂ. അരിമ്പാറയുള്ള ഒരാളിൽ നിന്ന് നേരിട്ട് സമ്പർക്കം പുലർത്തുമ്പോൾ അവയ്ക്ക് മറ്റൊരാളിലേക്ക് പകരുവാൻ കഴിയും. കുട്ടികളും ചെറുപ്പക്കാരും ഈ അവസ്ഥയ്ക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നു. എന്നിരുന്നാലും, അവ നിരുപദ്രവകരമാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ അപ്രത്യക്ഷമാകുമെന്നുമുള്ളതാണ് ഒരു സന്തോഷവാർത്ത. ചില സാഹചര്യങ്ങളിൽ, ഇത് ഭേദമാകുവാൻ കൂടുതൽ സമയമെടുക്കും.
അരിമ്പാറ വന്നാല്‍ എന്തു ചെയ്യണം?
- അരിമ്പാറ നീക്കംചെയ്യാന്‍ നിങ്ങള്‍ ഒരു ഉപകരണം ഉപയോഗിക്കുകയാണെങ്കില്‍, മറ്റാരും ആ ഉപകരണം ഉപയോഗിക്കരുത്. കാരണം, അരിമ്പാറ പകരും.
- പ്രമേഹ രോഗികള്‍ സ്വയം ചികിത്സ ഒഴിവാക്കുക.
- അരിമ്പാറ ഒന്നുകില്‍ കരിച്ച് കളയുകയോ, മുറിച്ച് നീക്കം ചെയ്യുകയോ ആണ് സാധാരണയായി ചെയ്യാറുള്ളത്. എന്നാല്‍ അരിമ്പാറ ഉണ്ടാകാന്‍ കാരണമാകുന്ന വൈറസ് പൂര്‍ണ്ണമായും നീക്കം ചെയ്തില്ലെങ്കില്‍ ഇത് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരുന്നത് കാണാം.
- ആപ്പിള്‍ സിഡര്‍ വിനാഗിരി
എച്ച്പിവിയോട് പോരാടാന്‍ സഹായിക്കുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട് ആപ്പിള്‍ സിഡര്‍ വിനാഗിരിക്ക്. ഒരു ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി ചേര്‍ത്ത് യോജിപ്പിക്കുക. ഒരു കോട്ടണ്‍ പഞ്ഞി കൊണ്ട് ഈ മിശ്രിതം പ്രശ്‌ന ബാധിത പ്രദേശത്ത് പുരട്ടുക.
ലിംഗത്തില്‍ കാണുന്ന കറുത്ത പാടുകള്‍; ആശങ്ക വേണ്ട, പരിഹാരമുണ്ട്
- വെളുത്തുള്ളി
അരിമ്പാറയില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ വെളുത്തുള്ളിക്ക് ഉണ്ട്. ഒരു അല്ലി വെളുത്തുള്ളി ചതച്ചത് വെള്ളത്തില്‍ കലര്‍ത്തി നേരിട്ട് അരിമ്പാറയില്‍ പുരട്ടുക. - കൈതച്ചക്ക
കൈതച്ചക്ക ചതച്ച് അരിമ്പാറയുടെ മുകളില്‍ വെക്കുന്നത് ഇതിനെ നിശ്ശേഷം നീക്കം ചെയ്യാന്‍ സഹായിക്കും. - തുളസിനീര്
കുറച്ച് ദിവസം തുടര്‍ച്ചയായി അരിമ്പാറയുടെ മുകളില്‍ തുളസി നീര് പുരട്ടുന്നത് അരിമ്പാറ കളയാന്‍ വരെ ഫലപ്രദമായ മാര്‍ഗ്ഗമാണ്. - ബേക്കിംഗ് സോഡയും ചുണ്ണാമ്പും
ബേക്കിംഗ് സോഡയോടൊപ്പം ചുണ്ണാമ്പ് ചേര്‍ത്ത് യോജിപ്പിച്ച് പുരട്ടുന്നതും അരിമ്പാറ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
9.വിറ്റാമിന്‍ സി
രോഗപ്രതിരോധ സംവിധാനത്തിന് അത്യാവശ്യമായ വിറ്റാമിനാണിത്. മുറിവ് ഉണക്കുന്നതിനും ആരോഗ്യകരമായ ചര്‍മ്മ കോശങ്ങള്‍ക്കും ഇത് സഹായിക്കുന്നു. നിങ്ങള്‍ക്ക് ഒരു വിറ്റാമിന്‍ സി ടാബ്ലെറ്റ് ചതച്ച് വെള്ളത്തില്‍ കലര്‍ത്താം. ഈ മിശ്രിതം അരിമ്പാറയില്‍ പുരട്ടുക.
- വിറ്റാമിന്‍ ഇ
വിറ്റാമിന്‍ സി പോലെ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും വിറ്റാമിന്‍ ഇ പ്രധാനമാണ്. ഒരു ടാബ്ലെറ്റില്‍ നിന്ന് വിറ്റാമിന്‍ ഇ എണ്ണ വേര്‍തിരിച്ചെടുത്ത് അരിമ്പാറയില്‍ നേരിട്ട് പ്രയോഗിക്കുക.