സൗദിയിലെ കൊറോണ ചികിത്സയില്‍ ഭയക്കാനില്ലെന്ന് കോവിഡ് പോസിറ്റീവായ മലയാളി യുവാവ്

റിയാദ്: സൗദിയില്‍ കൊറോണ ബാധിച്ച മലയാളി യുവാവ് സോഷ്യല്‍ മീഡിയയില്‍ ലൈവില്‍. ജിം ഇന്‍സ്ട്രക്ടറായ ഷാജഹാന്‍ ഷാ എടക്കരയാണ് സൗദിയില്‍ ലഭിക്കുന്ന ചികിത്സയെക്കുറിച്ചു വിശദീകരിച്ചു രംഗത്തുവന്നത്.
കൊറോണ ബാധിച്ച് മരിച്ച മലയാളി യുവാവ് സഫ്‌വാനുമായി നേരിട്ടുബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് ഷാജഹാന്‍ ഷാ എടക്കരയ്ക്ക കോവിഡ് ബാധിച്ചത്.
കോവിഡ് ലക്ഷണങ്ങള്‍ ഷാജഹാനില്‍ ആദ്യം കണ്ടു തുടങ്ങിയത് രുചിയില്ലായ്മയായിരുന്നു. എന്നാല്‍ മറ്റ് ലക്ഷണങ്ങള്‍ ഒന്നും പ്രകടമായിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിച്ച ശേഷം സ്റ്റാര്‍ ഹോട്ടലിലേക്ക് മാറ്റിയത്. അവിടെ നിന്നാണ് അദ്ദേഹം ലൈവില്‍ എത്തിയത്.

ഹലോ ഫ്രെണ്ട്സ്,എന്നെ കുറിച്ച് പല വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുന്ന കൊറോണ വീഡിയൊയുടെ സത്യാവസ്ഥയും, കോവിഡ് പോസിറ്റീവ് ആയ എന്റെ റിയാദിലെ ടെസ്റ്റിംഗ് & ചികിത്സാ അനുഭവങ്ങളും നിങ്ങളുടെ അറിവിലേക്കായ്My Experience & Awareness on Covid-19 (Testing & Isolation) at Riyadh, Saudi Arabia

Posted by Shajahan Sha Edakkara on Saturday, 11 April 2020