2030ലെ ഏഷ്യന്‍ ഗെയിംസ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലും 2034ലെ ഏഷ്യന്‍ ഗെയിംസ് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും നടത്തും. ഏഷ്യന്‍ ഒളിംപിക് കൗണ്‍സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
2030ലെ ഗെയിംസ് നടത്തിപ്പിനായി ഖത്തറും സൗദി അറേബ്യയും രംഗത്തെത്തിയതോടെ, വോട്ടെടുപ്പിലെയാണ് ആതിഥേയരെ നിശ്ചയിച്ചത്. വോട്ടെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് 2030ലെ ഗെയിംസും രണ്ടാമത്തെ രാജ്യത്തിന് 2034ലെ ഗെയിംസും അനുവദിക്കാനായിരുന്നു തീരുമാനം. വോട്ടെടുപ്പില്‍ ഖത്തര്‍ വിജയിച്ചതോടെയാണ് 2030 ഗെയിംസ് ദോഹയ്ക്ക് ലഭിച്ചത്.