വിദേശത്ത് ജീവിക്കുന്ന മലയാളികളുടെ പ്രശ്‌നങ്ങളുമായി ബിഗ് ബെന്‍

ബിഗ് ബെൻ
ഒഫീഷ്യൽ ട്രയിലർ – പുറത്തുവിട്ടു.
……………………………………..
” ഇനി എന്തേലും കാരണം കൊണ്ട് നമ്മുടെ മോളെ കിട്ടാതിരുന്നാൽ …. നമ്മളെന്തു ചെയ്യും?
എനിക്ക് നിങ്ങളെ ഇവിടെ എത്രയാമിസ്റ്റ് ചെയ്യുന്നതറിയാമോ?
എത്ര നാളന്നു വിചാരിച്ചിട്ടാ നമ്മളിങ്ങനെ?
ലണ്ടനിൽ വന്നിട്ട് അൽപ്പസ്വൽപ്പം സാമൂഹ്യ സേവ ഇല്ലങ്കിലെ പിന്നെന്തു ജീവിതം?
നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബിഗ് ബെൻ എന്ന ചിത്രത്തിൻ്റെ
ട്രയിലറിലെ ചില പ്രസക്ത ഭാഗങ്ങളാണ് മേൽ വിവരിച്ചത്.
യു.കെ.യുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ടോട്ടൽ മൂഡ് എന്താണെന്ന് ഇപ്പോൾ പുറത്തുവിട്ട ഈ ട്രയിലറിലൂടെ വ്യക്തമാക്കപ്പെടുന്നു
അന്യരാജ്യത്ത് ജീവിക്കുന്ന മലയാളി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലേക്കാണ് ഈ ചിത്രം വിരൽചൂണ്ടുന്നത്.
ഈ ചിത്രം പ്രധാനമായും യു.കെ. നഗരങ്ങളായ ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലൻ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ പ്രധാനവയും കേന്ദ്രീകരിച്ചു കൊണ്ടാണ് അവതരിപ്പിക്കുന്നത്.
ലണ്ടൻ നഗരത്തിൽ നഴ്സായി ജോലി നോക്കുന്ന ലൗലി എന്ന പെൺകുട്ടി തൻ്റെ കുഞ്ഞിനേയും ഭർത്താവിനേയും ഇവിടേക്കു കൊണ്ടുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് തികച്ചും യാഥാർത്ഥ്യബോധത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഈ നാടിൻ്റെ സംസ്കാരവും, ആചാരാനുഷ്ടാനങ്ങളും,
നിയമ വ്യവസ്ഥകൾക്കും ഒക്കെ പ്രാധാന്യം നൽകിയുള്ള ഒരു ട്രീറ്റ്മെൻ്റാണ് സംവിധായകൻ ബിനോ അഗസ്റ്റിൻ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.
ലൗലി എന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അതിഥി രവിയാണ്.
അനു മോഹനാണ് ഭർത്താവ് ജീൻ ആൻ്റെണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അനുമോഹൻ, അതിഥി രവി എന്നിവരുടെ അഭിനയ ജീവിതത്തിലെ നിർണ്ണായകമായ വഴിത്തിരിവിനു സഹായകരമാകുന്നതാണ് ഈ ചിത്രമെന്ന് നിസ്സംശയം പറയാം.
വിനയ് ഫോർട്ട് വിജയ് ബാബു ജാഫർ ഇടുക്കി,ചന്തുനാഥ് ബിജു സോപാനം, മിയാ ജോർജ്,
എന്നിവർക്കൊപ്പം യു.കെ.യിലെ നിരവധി മലയാളി കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു
തികഞ്ഞ ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രം.
ഹരി നാരായണൻ്റെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു
പശ്ചാത്തല സംഗീതം – അനിൽ ജോൺസ്.
ഛായാഗ്രഹണം- സജാദ് കാക്കു
എഡിറ്റിംഗ് -റിനോ ജേക്കബ്ബ്.
കലാസംവിധാനം –അരുൺ വെഞ്ഞാറമൂട്
അസ്സോസ്സിയേറ്റ് ഡയറക്ടർ – കൊച്ചു റാണി ബിനോ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കെ.ജെ. വിനയൻ.
. മാർക്കറ്റിംഗ് – കണ്ടൻ്റ് ഫാക്ടറി മീഡിയാ
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – വൈശാലി, ഉദരാജൻ പ്രഭു,
നിർമ്മാണ നിർവഹണം – സഞ്ജയ്പാൽ, ഗിരിഷ് കൊടുങ്ങല്ലുവാ

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂലൈ അഞ്ചിന് പ്രദർശനത്തിനെത്തുന്നു
വാഴൂർ ജോസ്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here