ഒളിച്ചോടിയ പ്രവാസി ഭാര്യയെ കാമുകനോടൊപ്പം പോകാന്‍ അനുവദിച്ചു കോടതി

കാസര്‍കോട്​: ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌​ കാമുകനൊപ്പം പോയ യുവതിയെ കോടതി കാമുകനൊപ്പം വിട്ടയച്ചു. കളനാട് അയ്യങ്കോലിലെ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സൗജാനയെയാണ് (25) കാമുകനായ റാഷിദിനോടൊപ്പം പോകാന്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്​ട്രേറ്റ്​ കോടതി അനുവദിച്ചത്​.

ബേക്കല്‍ സ്വദേശിയായ പ്രവാസിയുടെ ഭാര്യയായ സൗജാന ഭാര്യയും മക്കളുമുള്ള കളനാട്ടെ റാഷിദിനൊപ്പം നാടുവിടുകയായിരുന്നു. ഇതുസംബന്ധിച്ച്‌ സൗജാനയുടെ പിതാവ് മുഹമ്മദ്കുഞ്ഞി നല്‍കിയ പരാതിയില്‍ മേല്‍പറമ്ബ് പൊലീസ് കേസെടുത്തിരുന്നു.

സൈബര്‍ സെല്ലി​െന്‍റ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കമിതാക്കളെ മംഗളൂരുവില്‍ കണ്ടെത്തി. സ്​റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ്​ നിര്‍ദേശിച്ച​ു. കഴിഞ്ഞ ദിവസം റാഷിദിനൊപ്പം പൊലീസ് സ്​റ്റേഷനിലെത്തിയ ഇരുവരെയും പൊലീസ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്​ട്രേറ്റ്​ കോടതിയില്‍ ഹാജരാക്കി.

ഭര്‍ത്താവിനൊപ്പം പോകുന്നില്ലെന്നും റാഷിദിനൊപ്പം കഴിയാനാണ് താല്‍പര്യമെന്നും യുവതി അറിയിച്ചതോടെ കോടതി സ്വന്തം ഇഷ്​ടത്തിന് വിട്ടു. ഒന്നരമാസം മുമ്ബാണ് ബേക്കല്‍ സ്വദേശി സൗജാനയെ വിവാഹം ചെയ്തത്.