ജിസിസിയിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാം

ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാൻ അനുവാദം നൽകാനൊരുങ്ങി അധികൃതർ. കച്ചവടം, വിനോദ സഞ്ചാരം, ഉംറ എന്നീ കാര്യങ്ങൾക്കായി സൗദി സന്ദർശിക്കാനാണ് ജിസിസി പൗരന്മാ(ഗൾഫ് കോപ്പറേഷൻ കൗൺസിൽ)ർക്ക് അനുമതി നൽകുക. എന്നാൽ, വിസയില്ലാതെ ഹജ് കർമം ചെയ്യാൻ അനുമതിയില്ല. ജിസിസിയിൽ ഉൾപ്പെടുന്ന യുഎഇ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ താമസക്കാർക്ക് വർക്ക് വിസയോ റെസിഡൻ്റ് വിസയോ ഉണ്ടെങ്കിൽ സൗജന്യമായി സൗദി അറേബ്യ സന്ദർശിക്കാം. ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

എന്നാൽ, നിർമാണജോലിക്കാർ, വീട്ടുജോലിക്കാർ തുടങ്ങിയവരെ വിസയില്ലാതെ സൗദിയിലേക്ക് പ്രവേശിപ്പിക്കില്ല. പ്രൊഫഷണലുകൾക്കും കൃത്യമായ വരുമാനം ഉള്ളവർക്കും സൗദി അറേബ്യയിൽ വിസയില്ലാതെ പ്രവേശിക്കാനും സഞ്ചരിക്കാനും സാധിക്കും.