മാസ്‌ക് ശരിയായി ധരിച്ചില്ല; 171 പേര്‍ക്ക് 500 റിയാല്‍ പിഴ

ദോ​ഹ: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച മു​ന്‍​ക​രു​ത​ലു​ക​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച​വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി ഖ​ത്ത​ര്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ച്ച 171 പേ​ര്‍​ക്കെ​തി​രേ​യാ​ണ് പു​തി​യ​താ​യി കേ​സെ​ടു​ത്ത​ത്. ഇവരില്‍ അധികവും മാസ്‌ക് ശരിയായി ധരിക്കാത്തവരാണ്. 500 റിയാല്‍ പിഴയാണ് ഇവര്‍ക്ക് നല്‍കിയത്.

താ​മ​സ സ്ഥ​ല​ത്തു​നി​ന്നും മ​റ്റി​ട​ങ്ങ​ളി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങു​മ്പോള്‍ രാ​ജ്യ​ത്ത് മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ നിയമം ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യ് 17 മു​ത​ലാ​ണ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നി​രി​ക്കു​ന്ന​ത്. നി​യ​മം ലം​ഘി​ച്ചാ​ല്‍ നി​ല​വി​ല്‍ 500 റി​യാ​ലും അ​തി​ന് മു​ക​ളി​ലു​മാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും പി​ഴ ചു​മ​ത്തു​ന്ന​ത്.