ചെറുകിട സോഫ്റ്റ് വെയർ ഡവലപ്പർമാർക്ക് ആപ്പ് സ്റ്റോർ ഫീസ് കുറയ്ക്കുമെന്ന് ആപ്പിൾ

ഓരോ വർഷവും ആപ്പിളിന്റെ അപ്പ്സ്റ്റോറിൽ നിന്ന് 10 ലക്ഷമോ അതിൽ കുറവോ വരുമാനം ലഭിക്കുന്ന സോഫ്റ്റ് വെയർ ഡെവലപ്പർമാർക്കായി ആപ്പ് സ്റ്റോർ, കമ്മീഷനുകൾ കുറയ്ക്കുന്നതിന് ഒരു പ്രോഗ്രാം ആരംഭിക്കുമെന്ന് ആപ്പിൾ. പുതിയ പ്രോഗ്രാം 2021 ജനുവരി 1 ന് ആരംഭിക്കുമെന്ന് ആപ്പിൾ ബുധനാഴ്ച അറിയിച്ചു.

ഒരു വർഷത്തിലേറെയായി സജീവമായി നിലനിൽക്കുന്ന സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി കമ്മീഷൻ 15 ശതമാനമായി വെട്ടിക്കുറക്കുമെങ്കിലും ആപ്പ് സ്റ്റോറിൽ നടത്തിയ മിക്ക പർച്ചേസുകളുടെയും 30 ശതമാനം വെട്ടിക്കുറച്ച തുക ആപ്പിൾ എടുക്കും. ഏകദേശം 28 ദശലക്ഷം ഡവലപ്പർമാർ ആപ്പിളിന്റെ സ്റ്റോർ ഉപയോഗിക്കുന്നു, ഫീസ് ഈടാക്കുന്നവരിൽ ബഹുഭൂരിപക്ഷത്തിനും പ്രയോജനം ലഭിക്കുമെന്ന് കമ്പനി പറയുന്നു.

ആപ്പിളിന്റെ പോളിസി നിയമങ്ങൾ ഡവലപ്പർമാർക്ക് എല്ലാവർക്കും ഒരുപോലെ; ചെറുതും വലുതുമായ സോഫ്റ്റ്വെയർ ഡെവലപ്പേർസിന് ബാധകമാണെന്നും ആപ്പ് സ്റ്റോർ പ്രവർത്തിക്കുന്ന 175 രാജ്യങ്ങളിൽ പേയ്‌മെന്റ് സംവിധാനങ്ങൾ ഉപയോക്താക്കൾക്ക് സുഗമമാക്കുമെന്നും അറിയിച്ചു.

പുതിയ പ്രോഗ്രാം 2021 ജനുവരി 1 ന് ആരംഭിക്കുമെന്നാണ് അറിയിച്ചത്. ഈ വർഷം ആപ്പ് സ്റ്റോറിൽ നിന്ന് ഒരു മില്യൺ ഡോളറിൽ താഴെ വരുമാനം നേടിയ സോഫ്റ്റ്വെയർ ഡെവലപ്പർമാർ അടുത്ത വർഷം 15 ശതമാനം നിരക്കിന് യോഗ്യത നേടും. ഡവലപ്പറുടെ വരുമാനം അടുത്ത വർഷം 10 ലക്ഷം പരിധിക്ക് മുകളിലാണെങ്കിൽ, ആപ്പിളിന്റെ സ്റ്റാൻഡേർഡ് നിരക്കുകൾ ആ വർഷത്തെ മുഴുവനുമുണ്ടായിരിക്കും.

“ചെറുകിട ബിസിനസുകളാണ് ആഗോള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്, ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികളിലെ നവീകരണത്തിന്റെയും അവസരത്തിന്റെയും സ്പന്ദനം,” എന്ന് ആപ്പിൾ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് പ്രസ്താവനയിൽ പറഞ്ഞു. ഏത് ഡവലപ്പർമാരാണ് യോഗ്യത നൽകുന്നതെന്ന് തുടങ്ങിയ കൂടുതൽ വിവരങ്ങൾ
അടുത്ത മാസം നൽകുമെന്ന് ആപ്പിൾ അറിയിച്ചു.