കുവൈത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാല്‍ 6 മാസം തടവും 6000 ദിനാര്‍ പിഴയും

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ചാല്‍ തടവും പിഴയുമെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കി ആഭ്യന്തരമന്ത്രാലയം . കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി തടയുന്നതിന് ആരോഗ്യമന്ത്രാലയം ശക്തമായ നടപടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അത് പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാല്‍ 6 മാസം തടവോ 6000 ദിനാര്‍ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. ദേശീയ ദിനാഘോഷങ്ങളില്‍ വരെ ആള്‍ക്കൂട്ടം വേണ്ട. വിവാഹാഘോഷങ്ങളും നിയന്ത്രണവിധേയമായിരിക്കണം. പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തും നിയന്ത്രണം ബാധകമാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.