ഗ്രീൻപട്ടിക പുതുക്കി അബുദാബി

അബുദാബി: ഓസ്ട്രേലിയ, സിംഗപ്പൂർ, മാലദ്വീപ്, ഗ്രീൻലാൻഡ്, ഫോക് ലാന്ഡ് ഐലൻഡ് എന്നീ അഞ്ചു രാജ്യങ്ങളെ ഉൾപ്പെടുത്തി അബുദാബി ഗ്രീൻ പട്ടിക പരിഷ്കരിച്ചു. അതേസമയം, നിലവിലെ അഞ്ചു രാജ്യങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുവൈറ്റ്, സാടോം ആൻഡ് പ്രിൻസിപ്പി, തായ്പെയ്, ഐൽ ഓഫ് മാൻ, മക്കാകൊ എന്നീ രാജ്യങ്ങളെയാണ് നീക്കം ചെയ്തത്.

ഗ്രീൻ പട്ടികയിലുള്ള 17 രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്ര കഴിഞ്ഞെത്തിയാൽ ക്വാറന്‍റീൻ ആവശ്യമില്ല. എന്നാൽ യാത്രയ്ക്കു 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം. കൂടാതെ, അബുദാബി വിമാനത്താവളത്തിൽ പരിശോധനയുണ്ടാകും. ഈ പരിശോധനയുടെ ഫലം വരുന്നതുവരെ യാത്രക്കാർ നിരീക്ഷണത്തിലായിരിക്കുും. ഖത്തർ, ഒമാൻ, സൗദി അറേബ്യ, ബഹ്റൈൻ, ബ്രൂണെയ്, ചൈന, ഹോങ്കോങ്, മൊറീഷ്യസ്, മംഗോളിയ, ന്യൂ കലഡോണിയ, ന്യൂസിലൻഡ്, സെന്‍റ് കിറ്റ്സ് ആൻഡ് നൊവിസ്, തായ് ലാൻഡ് എന്നിവയാണ് ഗ്രീൻ ലിസ്റ്റിലുള്ള മറ്റു രാജ്യങ്ങൾ.