റിയാദ്: സൗദിയില്‍ നിന്നുള്ള വിമാന സര്‍വീസ് തീയതി വീണ്ടും നീട്ടിയ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പറക്കാന്‍ എയര്‍ ബബിള്‍ കരാറില്‍ പ്രതീക്ഷിച്ച് സൗദിയ എയര്‍ലൈന്‍സ്. സിവിൽ ഏവിയേഷൻ അഥോറിറ്റിയുമായി സഹകരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
യാത്രാ വിലക്ക് പൂർണമായും നീക്കുന്ന മേയ് 17ന് തന്നെ മുഴുവൻ സർവീസുകളും തുടങ്ങാനാകുമെന്ന കണക്കുകൂട്ടലിലാണ് സൗദിയ. സർവീസ് സംബന്ധിച്ച വിവരങ്ങളും ടിക്കറ്റ് ബുക്കിങ്ങും സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തും. ഇന്ത്യയിൽനിന്നുള്ള സർവീസ് സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ വിവിധ രാജ്യങ്ങളുമായി എയർബബ്ൾ കരാർ അടിസ്ഥാനത്തിലാണ് വളരെ പരിമിതമായ സർവീസുകൾ നടക്കുന്നത്.
അതേസമയം, യാത്രാവിലക്കുള്ള രാജ്യങ്ങളിലേക്ക് മേയ് 17ന്ശേഷം സർവീസ് എങ്ങനെ വേണമെന്നകാര്യത്തിൽ വ്യക്തതയായിട്ടില്ല.
ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിച്ചതിന്റെ ഭാഗമായി ദോഹയിലേക്കുള്ള സൗദി വിമാന സർവീസുകൾ ജനുവരി 11 മുതൽ ആരംഭിച്ചിരുന്നു. മൂന്നരവർഷം മുൻപ് ഖത്തറിനെതിരേ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിന്റെ ഭാഗമായി വിമാന സർവീസുകളും നിർത്തലാക്കിയിരുന്നു. എന്നാൽ അൽഉലയിൽ നടന്ന ജിസിസി ഉച്ചകോടിയുടെ ഭാഗമായി ഉപരോധങ്ങൾ നീക്കിയതിനു പിന്നാലെയാണ് സർവീസുകൾ പുനരാരംഭിച്ചത്.
റിയാദിൽനിന്ന് നാല് ആഴ്ചയിൽ നാലു സർവീസുകളും ജിദ്ദയിൽനിന്ന് ആഴ്ചതോറും മൂന്നു സർവീസുകളുമായ് സൗദി വിമാനക്കമ്പനിയായ സൗദിയ നടത്തുന്നത്.