വ്യക്തതയില്ലാത്തതോ ഭാഗികമായി നശിപ്പിച്ചതോ ആയ നമ്പര്‍ പ്ലേറ്റ് വാഹനങ്ങളില്‍ ഉപയോഗിച്ചവരടക്കം പിടിയിലായി

റിയാദ്: വ്യക്തതയില്ലാത്തതോ ഭാഗികമായി നശിപ്പിച്ചതോ ആയ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചവരടക്കം നിയമം തെറ്റിച്ച നിരവധി പേര്‍ ട്രാഫിക്പൊലിസ് പിടിയിലായി. പരസ്പരം പോരടിക്കാൻ ഹെഡ് ലൈറ്റ് ഉപയോഗിക്കുക, തൊട്ടുമുമ്പിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതിരിക്കുക, , രാത്രിയാത്രക്ക് ആവശ്യമായ രീതിയിൽ പ്രകാശമില്ലാതിരിക്കുക, വാഹനത്തിനകം കാണുന്നത് മറയുന്ന രീതിയിൽ കർട്ടൻ സ്ഥാപിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കാണ് ട്രാഫിക് വിഭാഗം നടപടി സ്വീകരിച്ചത്. നിയമ ലംഘകരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.

അതേസമയം റിയാദ് എക്‌സ്പ്രസ് വേയിൽ റോഡിൽ അഴിഞ്ഞാടിയ നിയമ ലംഘകരെ ട്രാഫിക് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുന്ന വീഡിയോ ക്ലിപ്പിംഗ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.