കൊറോണ ഗവേഷണങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സൗദി മുന്നിൽ

ഹമദ് അൽ ഷെയ്ഖ്

റിയാദ്: കൊറോണ വൈറസിനെക്കുറിച്ചുള്ള ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന അറബ് രാജ്യങ്ങളിൽ സൗദി അറേബ്യ മുന്നിൽ. ജി20 രാജ്യങ്ങളിൽ സൗദി 12ാം സ്ഥാനത്തും ആഗോളതലത്തിൽ പതിനാലാംസ്ഥാനത്തുമാണ്. വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ ഷെയ്ഖാണ് ഇക്കാര്യമറിയിച്ചത്.

ശാസ്ത്ര ഗവേഷണങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബൻ സൽമാനും വിദ്യാഭ്യാസമന്ത്രി നന്ദി അറിയിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട പഠനങ്ങളുടെ 84 ശതമാനവും സൗദി സർവകലാശാലകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 915 ഗവേഷണങ്ങളാണ് രാജ്യത്ത് ഇതുവരെ പ്രസിദ്ധീകരിച്ചത്.