ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റക്കാര്‍ ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്‌സ് എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. 2020 ല്‍ 1.8 കോടി ആളുകളാണ് ഇന്ത്യക്ക് പുറത്തു കഴിയുന്നത് യുഎന്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് എക്കോണമിക്‌സ് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ് പോപ്പുലേഷന്‍ വിഭാഗം ഉദ്യോഗസ്ഥ ക്ലയര്‍ മെനോസി പറഞ്ഞു.

ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരായ ഇന്ത്യക്കാരുള്ളത് യുഎഇ, യുഎസ്, സൗദി അറേബ്യ എന്നിവിടങ്ങിളിലാണ്. യുഎഇയില്‍ 35 ലക്ഷം, യുഎസില്‍ 27 ലക്ഷം, സൗദി അറേബ്യയില്‍ 25 ലക്ഷം എന്നിങ്ങനെയാണ് പ്രവാസികളായ ഇന്ത്യക്കാര്‍ ഉള്ളത്. കുടിയേറ്റ സമൂഹത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ മെക്‌സിക്കോയും റഷ്യയുമാണ് ഇന്ത്യക്ക് പിന്നിലുള്ളത്.

ഓസ്‌ട്രേലിയ, കാനഡ, കുവൈത്ത്, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, യുകെ എന്നിവിടങ്ങളിലും പ്രനാസികലായ ഇന്ത്യക്കാരുടെ സാന്നിധ്യം വലിയ രീതിയിലുണ്ട്. ഇന്ത്യക്കാരുടെ കുടിയേറ്റം വളരെ ചലനാത്മകവും ഊര്‍ജസ്വലവുമാണെന്ന് ക്ലയര്‍ പറഞ്ഞു. റഷ്യയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും 1.1 കോടി വീതം ആളുകളാണ് വിദേത്തുള്ളത്. ചൈനയില്‍ നിന്ന് ഒരു കോടിയാളുകള്‍ സിറിയയിലും എണ്‍പതുലക്ഷം പേര്‍ വിദേശത്തും കഴിയുന്നു.