സൗ​ദി​യി​ൽ എ​ട്ടു പ​ള്ളി​ക​ൾ കൂ​ടി അ​ട​ച്ചു

റി​യാ​ദ്: പ​ത്തു വി​ശ്വാ​സി​ക​ൾ​ക്ക് കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ സൗ​ദി അ​റേ​ബ്യ​യി​ലെ മൂ​ന്നു മേ​ഖ​ല​ക​ളി​ലാ​യി എ​ട്ടു പ​ള്ളി​ക​ൾ അ​ട​ച്ചു. 29 ദി​വ​സ​ത്തി​നി​ടെ 236 പ​ള്ളി​ക​ൾ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച​താ​യി ഇ​സ്‌​ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ൽ, ഇ​തി​ൽ 224 പ​ള്ളി​ക​ളി​ലും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​ശേ​ഷം തു​റ​ക്കു​ക​യു​ണ്ടാ​യി.

റി​യാ​ദി​ൽ തി​ങ്ക​ളാ​ഴ്ച ആ​റു പ​ള്ളി​ക​ളാ​ണ് അ​ട​ച്ച​ത്. മ​ദീ​ന​യി​ലും ത​ബൂ​ക്കി​ലും ഓ​രോ പ​ള്ളി​ക​ൾ അ​ട​ച്ചു. മ​ക്ക​യി​ലും ഖ്വാ​സി​മി​ലും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും നേ​ര​ത്തേ അ​ട​ച്ചി​രു​ന്ന ആ​റു പ​ള്ളി​ക​ൾ വീ​ണ്ടും തു​റ​ന്ന​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കോ​വി​ഡ് ച​ട്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം വി​ശ്വാ​സി​ക​ളോ​ടും പ​ള്ളി അ​ധി​കൃ​ത​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.