റിയാദ്: ഖത്തറുമായുള്ള ഖത്തറുമായുള്ള തര്‍ക്കം അവസാനിച്ചെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന്. അല്‍ഉലായില്‍ ചൊവ്വാഴ്ച ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സൗദി അറേബ്യ, ഇൗജിപ്ത്, യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളും ഖത്തറും തമ്മിലുള്ള ബന്ധങ്ങള്‍ ഉടന്‍ പുനസ്ഥാപിക്കും. കൗണ്‍സിലില്‍ നേതൃത്വത്തിെന്റയും സഹോദര രാഷ്ട്രമായ ഇൗജിപ്തിെന്റയും വിവേകപൂര്‍ണമായ നടപടികളിലൂടെയാണ് വിയോജിപ്പുകള്‍ക്ക് പൂര്‍ണമായ വിരാമവും നയതന്ത്രബന്ധങ്ങളുടെ സമ്പൂര്‍ണ തിരിച്ചുവരവുമുണ്ടായിരിക്കുന്നത്. സല്മാന് രാജാവിെന്റ പ്രതിനിധിയായി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാെന്റ അധ്യക്ഷതയില്‍ നടന്ന 41ാമത് ജി.സി.സി ഉച്ചകോടി കൗണ്‍സില്‍ സംവിധാനത്തിെന്റയും അറബ് ദേശീയ സുരക്ഷയുടെയും പരമോന്നത താല്പര്യങ്ങളെ ഉയര്‍ത്തികൊണ്ടുവന്നു. ഒരു വീട്ടില്‍ എത്ര അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ജി.സി.സി രഷ്ട്രനേതാക്കള്‍ക്ക് അതെല്ലാം വിവേകത്തോടെ മറികടക്കാനും സുരക്ഷിത തീരത്തേക്കും രാജ്യത്തെയും ജനങ്ങളെയും എത്തിക്കാനും കഴിയുമെന്ന സന്ദേശം ലോകമെമ്ബാടും നല്കാന് ഉച്ചകോടിയിലൂടെ കഴിഞ്ഞെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാനുള്ള രാഷ്ട്രങ്ങളുടെ പ്രതിബദ്ധത ഉറപ്പുനല്‍കുന്നതാണ് അല്‍ഉല കരാര്‍. കാര്യങ്ങള്‍ സ്വാഭാവികവും ശരിയായതുമായ പാതയിലേക്ക് മടങ്ങിവരുന്നതിനെ പ്രതിനിധീകരിക്കുന്നു. മേഖലയുടെ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുകയും ജനങ്ങളുടെ ആഗ്രഹങ്ങള്‍ യഥാര്‍ഥ്യമാക്കുകയും ചെയ്യുന്നതാണ് കരാര്‍. ഉഭയകക്ഷി ചര്‍ച്ചകളിലൂടെയും ഏകോപനത്തിലൂടെയും സഹകരണം വര്‍ധിപ്പിക്കുക, പ്രത്യേകിച്ച് തീവ്രവാദത്തിനും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നിവ കരാറിെന്റ ഉള്ളടക്കത്തിലുണ്ട്.
ജി.സി.സി നേതാക്കളുടെ വിവേകവും കുവൈത്തിെന്റ അശ്രാന്ത പരിശ്രമവും അമേരിക്കയുടെ പിന്തുണയും ഇല്ലായിരുന്നുവെങ്കില്‍ അല്‍ഉലാ കരാര്‍ യഥാര്‍ഥ്യമാക്കാന്‍ കഴിയുമായിരുന്നില്ല. കുവൈത്ത് മുന്‍ അമീര്‍ നടത്തിയ അശ്രാന്ത പരിശ്രമങ്ങള്‍ ഒാര്മിക്കപ്പെടേണ്ടതുണ്ട്. അതേ സമീപനമാണ് നിലവിലെ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് പിന്തുടര്ന്നത്. 41ാത് ഉച്ചകോടിക്ക് വേണ്ടി യു.എ.ഇ നടത്തിയ ശ്രമങ്ങള്‍ക്ക് നന്ദിയുണ്ട്. ഉച്ചകോടിയില്‍ ജി.സി.സി രാജ്യങ്ങളുടെ നേതാക്കളും തലവന്മാരും പൊതുതാല്പര്യമുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും വിദേശകാര്യ മന്ത്രി പറഞ്ഞു.