സൗദിയില്‍ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ തൊഴിലുടമ നല്‍കണം

റിയാദ്: സൗദിയില്‍ ജീവനക്കാരുടെ ഭാര്യയ്ക്കും 25 വയസുവരെയുള്ള ആണ്‍മക്കള്‍ക്കും അവിവാഹിതരും ജോലി ചെയ്യാത്ത പെണ്‍മക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷുറന്‍സ് തൊഴിലുടമ നല്‍കണം. അതേസമയം മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കേണ്ടതില്ലെന്ന് കൗണ്‍സില്‍ ഓഫ് കോപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (സിസിഎച്ച്ഐ) വക്താവ് ഒത്മാന്‍ അല്‍ ഖസാബി വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ അവരുടെ എല്ലാ സൗദി, പ്രവാസി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കേണ്ടത് നിര്‍ബന്ധമാണെന്ന് സഹകരണ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം അനുശാസിക്കുന്നുവെന്ന് അല്‍ എഖ്ബാരിയ ചാനലിനോട് അദ്ദേഹം പറഞ്ഞു.