ഇത്തിഹാദ് എയർലൈൻസിന്റെ മാനേജമെന്റിൽ അഴിച്ചു പണി

യു.എ.ഇയിലെ മുൻനിര വിമാനകമ്പനിയായ ഇത്തിഹാദ് എയർലൈൻസിന്റെ മാനേജമെന്റിൽ അഴിച്ചു പണി. കോവിഡ് പ്രതിസന്ധികളുടെ ഭാഗമായി എയർലൈൻ മേഖലക്കുണ്ടായ തിരിച്ചടികളെ തുടർന്ന് അബൂദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർലൈൻസ് ഉദ്യോഗതലത്തിൽ അഴിച്ചുപണി നടത്തുന്നു. നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് സി.ഇ.ഒ ടോണി ഡോഗ്ലാസ് അറിയിച്ചു.

ബിസിനസ്സ് കാര്യക്ഷമമാക്കാനാണ് ഇത്തിഹാദ് എയർവേയ്‌സ് നിർണ്ണായക നീക്കം നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരെ വെട്ടികുറച്ച് ഇടത്തരം വിമാനകമ്പനിയായി പ്രവർത്തിക്കാനാണ് ഇത്തിഹാദിന്റെ തീരുമാനം. ഇത്തിഹാദ് എയർലൈൻസ് വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഇത്തിഹാദ് എയർലൈനിലെ മാനേജ്‌മെന്റ് ടീമിലെ നാല് മുതിർന്ന അംഗങ്ങൾ പടിയിറങ്ങും. ചീഫ് കോമേഴ്സ്യൽ ഓഫീസർ റോബിൽ കമാർക്ക്, സീനിയർ വൈസ് പ്രസിഡന്റ് ഡക്കാൻ ബ്യൂറോ, ചീഫ് ട്രാൻസ്ഫോമിങ് ഓഫിസർ അക്രം അലാമി, ചീഫ് റിസ്ക് ആൻഡ് കംപ്ലൈയിൻസ് ഓഫീസർ മുതാസ് സാലിഹ് തുടങ്ങിയവരാണ് പടിയിറങ്ങുന്നത്. ഗ്രൂപ്പ് സി.ഇ.ഒ ടോണി ഡോഗ്ലാസാണ് ഇക്കാര്യം അറിയിച്ചത്.ഇവരുടെ  പടിയിറക്കത്തെത്തുടർന്ന് ഉത്തരവാദിത്തങ്ങളുടെയും ചുമതലകളുടെയും കാര്യത്തിൽ ഒരു പുനഃ ക്രമീകരണം ഉണ്ടാകും. 

“ഉത്തരവാദിത്തമുള്ള ഒരു ബിസിനസ്സ് എന്ന നിലയിൽ, ഭാവിയിൽ ഭാവിയിൽ മാറ്റം വന്നിട്ടുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്ന ഒരു വിപണനകേന്ദ്രവുമായി പൊരുത്തപ്പെടാൻ ഞങ്ങൾക്ക് കഴിയില്ല,” എന്ന് സിഇഒ ടോണി ഡഗ്ലസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ പുതിയ മാറ്റം വെല്ലുവിളികളെ നേരിടാൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.