അല്‍ഹസ: സൗദി അറേബ്യയിലെ അല്‍ഹസയില്‍ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി.
കാട്ടാക്കട കൊണ്ണിയൂര്‍കുളങ്ങര വീട്ടില്‍ അമീനെ (ഫൈസല്‍ഷാ 38)യാണ് അല്‍ഹസയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമസ സ്ഥലത്തെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. അല്‍ഹുലൈബി കോണ്‍ട്രാക്ടിങ് എസ്റ്റാബ്ലിഷ്മെന്റില്‍ ഡ്രൈവറായിരുന്നു. ഷാഹുല്‍ഹമീദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ജാരിയത്ത്. സഹോദരങ്ങള്‍: നാദിര്‍ഷ, അന്‍വര്‍ഷാ, സജ്ന.