സൗദിയില്‍ ഇനി കോവിഡ് നെഗറ്റീവാകാന്‍ 2970 പേര്‍ കൂടി മാത്രം

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 169 കൊവിഡ് രോഗികള്‍ രോഗ മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയില്‍ ഇനി കോവിഡ് നെഗറ്റീവാകാന്‍ 2970 പേര്‍ കൂടിയേ ഉള്ളൂ. ഇന്ന് 9 രോഗികള്‍ മരണപ്പെട്ടു . 177 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു .

നിലവില്‍ 2,970 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 383 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,148 ആയും വൈറസ് ബാധിതര്‍ 361,536 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 169 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 352,418 ആയും ഉയര്‍ന്നു.