മുടി നിവര്‍ത്തലിന്റെ അപകടങ്ങള്‍

മുടി നിവര്‍ത്തുന്നത് (straightening) അപകടകരമായ കാര്യമാണ്. രാസവസ്തുക്കളും ഉപകരണങ്ങളുമെല്ലാം ഉപയോഗിക്കുന്ന ഈ പ്രക്രിയയുടെ ദോഷങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

അമിതമായി വരണ്ടുപോകുന്നു
നിവര്‍ത്തിയ മുടി പിന്നീടെപ്പോഴും വരണ്ടതായാണ് അനുഭവപ്പെടുക. മുടി നിവര്‍ത്തുന്നതിന്റെ ഏറ്റവും മോശം ഫലവും അതുതന്നെയാണ്. രാസവസ്തുക്കളും ചൂടും മുടിയുടെ പ്രകൃതിദത്തമായ ഈര്‍പ്പം ഇല്ലാതാക്കുന്നു. മുടിയുടെ ഇലാസ്തികത കുറയുന്നു. മുടി പെട്ടെന്ന് പൊട്ടുന്നതും പരുപരുത്തതുമാകുന്നു.

പറന്നുകിടക്കുന്നു
വരണ്ട മുടി ഒരിക്കലും അടങ്ങിയിരിക്കില്ല. അത് പറന്ന് വൃത്തികേടായി കിടക്കും. മുടി നിരന്തരമായി നിവര്‍ത്താതിരിക്കുകയാണ് പ്രധാന പോംവഴി. മറ്റൊന്ന് എപ്പോഴും മുടിയുടെ നീളത്തിന്റെ രണ്ടാം പകുതിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കുക എന്നതാണ്. വെളിച്ചെണ്ണ, പാല്‍, ഒലിവ് ഓയില്‍ എന്നിവ ഉപയോഗിച്ച് ഹെയര്‍ മാസ്‌കുകള്‍ ഉണ്ടാക്കിയും ഉപയോഗിക്കാം. ഇവ മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തും.

മുടി പൊട്ടുന്നു
മുടിയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും ചൂടും കാരണമാണ് മുടിയ്ക്ക് പൊട്ടലുണ്ടാകുന്നത്. ഇത് മുടിയുടെ കട്ടി കുറക്കുന്നതിനാല്‍ പെട്ടെന്ന് പൊട്ടിപ്പോകുന്നു. പൊട്ടലിനെ തുടര്‍ന്ന് മുടി പിളരുകയും ചെയ്യുന്നു. മുടി അധികമായി ചീകുന്നതും നനഞ്ഞ മുടിയില്‍ ചൂടേല്‍പ്പിക്കുന്നതും പിളരലിനും പൊട്ടലിനും കാരണമാകും.

മങ്ങിയ രൂപം
വരണ്ട മുടി കാണാന്‍ ഭംഗിയുണ്ടാവുകയില്ല. മുടിയുടെ തിളക്കവും ആരോഗ്യവും നഷ്ടപ്പെടുന്നു. തലയോട്ടിയില്‍ പ്രകൃത്യാ ഉണ്ടാകുന്ന എണ്ണമയം നഷ്ടപ്പെടുന്നതാണ് ഇതിനു കാരണം. ഈര്‍പ്പത്തിന്റെ കുറവുകൊണ്ട് മുടി മൃദുവായി കിടക്കും. അവോകാഡോ ഓയില്‍ പുരട്ടുന്നത് മുടിയ്ക്ക് തിളക്കം ലഭിക്കാന്‍ നല്ലതാണ്.

മുടി കൊഴിച്ചില്‍
മുടിയിലുപയോഗിക്കുന്ന രാസവസ്തുക്കള്‍ മുടിയിഴകളുടെ വേരിനെത്തന്നെ നശിപ്പിക്കുന്നതിനാല്‍ വലിയ തോതില്‍ മുടി കൊഴിയാനുള്ള സാധ്യതയുണ്ട്. നിരന്തരമായി മുടി നിവര്‍ത്തല്‍ പ്രക്രിയ ചെയ്താല്‍ മുടി പൂര്‍ണ്ണമായും കൊഴിഞ്ഞുപോകാനും കഷണ്ടിയാകാനും സാധ്യതയുണ്ട്.

തലയോട്ടിയില്‍ ചൊറിച്ചില്‍
തലയില്‍ ഈര്‍പ്പമില്ലാതാകുന്നതോടെ തല ചൊറിച്ചിലിനും തലയോട്ടിയിലെ ചര്‍മം അടര്‍ന്നുപോകുന്നതിനും ഇടയാകുന്നു. നെറ്റിയും കഴുത്തും ചുറ്റിലുമുള്ള മറ്റു ഭാഗങ്ങളും ഇതിനാല്‍ ബാധിക്കപ്പെടാന്‍ സാധ്യതയുണ്ട്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here