റിയാദില്‍ മലയാളി നഴ്‌സ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍

റിയാദ്: മലയാളി നഴ്‌സ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍. റിയാദ് അല്‍ജസീറ ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് കോട്ടയം ആര്‍പ്പൂക്കര സ്വദേശി സൗമ്യ നോബിള്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നിനാണ് സംഭവം. ഹോസ്പിറ്റലിന് എതിര്‍വശത്തുള്ള താമസസ്ഥലത്തെ സ്റ്റെയര്‍കേസിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഒരു വര്‍ഷമായി ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു. കുടുംബം നാട്ടിലാണ്. മൃതദേഹം ശുമൈസി ആശുപത്രിയില്‍ മോര്‍ച്ചറിയില്‍. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി.