കിം ജോങ് ഉനിന് മക്കളുണ്ടോ?; ഗൂഗിളില്‍ തിരഞ്ഞ് ജനങ്ങള്‍

കിം യോ ജോങ്

സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ‘കോമ’യിലാണെന്നും മരിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ രണ്ടുദിവസമായി പ്രചരിക്കുകയാണ്. മാത്രമല്ല, ഭരണത്തിന്റെ പ്രധാന വകുപ്പുകള്‍ സഹോദരിയെ ഏല്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു .ഇതിന് പിന്നാലെ കിം യോ ജോങ് വലിയ രീതിയില്‍ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു.
സഹോദരിക്ക് ഭരണം മാറുമ്പോഴും കിം ജോങ് ഉന്റെ മക്കളുടെ ചിത്രങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളില്‍ കിമ്മിന്റെ മക്കളെ കുറിച്ചും ജനങ്ങള്‍ തിരഞ്ഞു. ഉത്തര കൊറിയയില്‍ ഉന്നത നേതാവിന്റെ വ്യക്തിജീവിതം പരസ്യപ്പെടുത്തുന്നത് കുറ്റകരമാണ്. അതുകൊണ്ടുതന്നെ മക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ഭാര്യ റി സോള്‍ ജുവില്‍ ഒരു മകന്‍ ഉണ്ടെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2010 അവസാനത്തോടെ കിം ജോങ്-ഉന്‍ ഉത്തര കൊറിയയുടെ ഭരണരംഗത്തേക്കു കടന്നുവരുന്നത്. പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് ഭരണം ഏറ്റെടുത്തു. കൊറിയയിലെ വര്‍ക്കേഴ്‌സ് പാര്‍ട്ടി ചെയര്‍മാന്‍, 2012 മുതല്‍ 2016 വരെ ആദ്യ സെക്രട്ടറി, സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ ചെയര്‍മാന്‍, സ്റ്റേറ്റ് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍, കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയിലെ സുപ്രീം കമാന്‍ഡര്‍, അംഗം എന്നീ പദവികള്‍ കിം സ്വന്തമാക്കി. കൊറിയയിലെ തൊഴിലാളി പാര്‍ടി പോളിറ്റ് ബ്യൂറോയുടെ പ്രസിഡന്റായി. കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയിലെ ഉത്തര കൊറിയയുടെ മാര്‍ഷല്‍ സ്ഥാനത്തേക്ക് കിം 18 ജൂലൈ 2012 ല്‍ സ്ഥാനക്കയറ്റം നല്‍കി. സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍ സ്ഥാനം ഏറ്റെടുത്തു.


കിം ഇല്‍-സങ് യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്‌സില്‍ ബിരുദവും കിം ഇല്‍-സങ്ങ് മിലിട്ടറി യൂണിവേഴ്‌സിറ്റിയില്‍ സൈനികസേവനത്തില്‍ രണ്ട് ബിരുദങ്ങളും നേടി. ഫോര്‍ബ്‌സ് മാഗസിന്റെ 2013 ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ 46 ാം സ്ഥാനത്തായിരുന്നു കിം.