വയനാട് ഉരുള്‍പൊട്ടി; 95 മരണം
വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ എണ്ണം 95 ആയി. 37 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. ചൂരല്‍ മലയില്‍ നിന്നെത്തുന്ന ചാലിയാറിന്റെ മലപ്പുറം ജില്ലയിലെ പോത്തുകല്‍ ഭാഗത്താണ് ഏറ്റവും അധികം...
സുരേഷ് ഗോപി പ്രതീക്ഷിച്ചത് കുന്നോളം കിട്ടിയത് വട്ടപ്പൂജ്യം
തൃശൂരില്‍ ജയിച്ചതോടെ സുരേഷ് ഗോപി പ്രതീക്ഷിച്ചത് ക്യാബിനറ്റ് റാങ്കില്‍ പ്രധാനപ്പെട്ട വകുപ്പും കീഴില്‍ മൂന്നോ നാലോ സഹമന്ത്രിമാരെയും. പക്ഷേ ലഭിച്ചതാകട്ടെ ഒരു സഹമന്ത്രി സ്ഥാനവും അപ്രധാന വകുപ്പുകളും. ഇതോടെ മാനസികമായി തകര്‍ന്ന സുരേഷ്...
നിപ: 16 പേരുടെ ഫലം നെഗറ്റീവ്
സമ്പര്‍ക്ക പട്ടികയില്‍ 472 പേര്‍
മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 24) പുറത്തു വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു....
നിപ: കേന്ദ്രസംഘം ജില്ലയിലെത്തി
മലപ്പുറം: നിപ വൈറസ് ബാധിച്ച് വിദ്യാര്‍ഥി മരിക്കാനിടയായ സാഹചര്യത്തില്‍ കേന്ദ്രസംഘം ജില്ലയിലെത്തി. ഡിസീസ് കണ്‍ട്രോള്‍ സെൻ്ററിലെ അസി. ഡയറക്ടര്‍മാരായ ഡോ. അനന്തേഷ്, ഡോ. ജിതേഷ്, പകര്‍ച്ചവ്യാധി വിദഗ്ധന്‍(മൃഗസംരക്ഷണവിഭാഗം) ഡോ.ഹാനുല്‍ തുക്രാല്‍, വൈല്‍ഡ് ലൈഫ് ഓഫീസര്‍ ഡോ. ഗജേന്ദ്ര...
ഇത് ജനങ്ങള്‍ക്കു വേണ്ടിയുള്ള ബജറ്റല്ല: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കോപ്പി ബജറ്റിന് കോണ്‍ഗ്രസിന്റെ നീതി അജണ്ട പോലും ശരിയായി പകര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇത് രാജ്യത്തിന്റെ പുരോഗതിക്കുള്ള ബജറ്റല്ല. മോദി സര്‍ക്കാരിനെ രക്ഷിക്കാനുള്ള ബജറ്റാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
കര്‍ഷകരെ കുറിച്ച്...
നിപ: 12 പേരുടെ സാമ്പിളും നെഗറ്റീവ്
മലപ്പുറം: നിപാ ബാധിച്ച് മരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട 12 പേരുടെ സാമ്പിളും നെഗറ്റീവ്. അഞ്ചു പേരുടെ ഫലം അരമണിക്കൂറില്‍ ലഭ്യമാകും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈറോളജി ലാബില്‍നിന്നാണ് സ്രവം പരിശോധിക്കുന്നത്. നിലവില്‍ 18 പേര്‍ മഞ്ചേരി, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍...
ഇത് ആന്ധ്ര, ബീഹാര്‍ ബജറ്റ്
തിരുവനന്തപുരം: തുടര്‍ച്ചയായി ഏഴാമത്തെ ബജറ്റ് പ്രഖ്യാപനം നടത്തി ചരിത്രം കുറിച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍. അതേസമയം കേരളത്തിന് പേരിന് ഒരു പദ്ധതി പോലും ഇല്ലാത്ത ബജറ്റ് അവതരിപ്പിച്ച മന്ത്രി എന്ന നിലയ്ക്കും ചരിത്രമിട്ടു. സംസ്ഥാനത്തെ കുറിച്ച് ഒരക്ഷരം പോലും...
കെ എം ബഷീര്‍ കൊലപാതകം: ശ്രീറാം ഇന്ന് കോടതിയില്‍ ഹാജരാകണം
തിരുവനന്തപുരം: സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഇന്ന്(18-07-24) തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷന്‍സ് കോടതിയിൽ ഹാജരാകണം.തനിക്കെതിരായ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാൻ സമയം തേടിയതിനെത്തുടർന്ന് കോടതി ഇന്ന് വരെ...
ടി എ മജീദ് സ്മാരക പുരസ്കാരം റവന്യു മന്ത്രി കെ രാജന്
തിരുവനന്തപുരം: ടി എ മജീദ് സ്മാരക പുരസ്കാരം റവന്യു-ഭവന നിര്‍മ്മാണ മന്ത്രി കെ രാജന്. സ്വാതന്ത്ര്യസമര സേനാനിയും 1957ലെ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയും പത്ത് വര്‍ഷക്കാലം നിയമസഭാ ചീഫ് വിപ്പും 23 വര്‍ഷക്കാലം വര്‍ക്കല മണ്ഡലത്തിലെ നിയമസഭാ സാമാജികനും പ്രമുഖ പത്രപ്രവര്‍ത്തകനുമായിരുന്ന...
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത
കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (ജൂലൈ 16) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനംറെഡ് അലർട്ട്ജൂലൈ 16ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്...