LATEST ARTICLES

മലയാളി അധ്യാപകന്‍ റിയാദില്‍ നിര്യാതനായി

റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫിസിക്കല്‍ എഡുക്കേഷന്‍ അധ്യാപകന്‍ കുന്ദംകുളം കിടങ്ങൂര്‍ പി.എസ്.പി കൂനംചാത്ത് വീട്ടില്‍ ശിവദാസിന്റെ മകന്‍ പ്രജി ശിവദാസ് (38)റിയാദില്‍ നിര്യാതനായി. ഭാര്യ: അഞ്ജലി. മകന്‍ ഇഷാന്‍.പത്തുവര്‍ഷമായി റിയാദില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും കുട്ടിയും...

സൗദിയില്‍ 12 പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ മയക്കുമരുന്ന് കേസില്‍പ്പെട്ട 12 പ്രതികളെ വാളുകൊണ്ട് തലവെട്ടി കൊന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് 12പേര്‍ക്ക് വധശിക്ഷ നടപ്പാക്കിയത്. ഇവരില്‍ മൂന്ന് പാകിസ്ഥാനികളും നാല് സിറിയക്കാരും രണ്ട് ജോര്‍ദാനികളും മൂന്ന് സൗദികളും ഉള്‍പ്പെടുന്നതായി ചില വിദേശ...

ഓപ്പറേഷന്‍ താമര; തുഷാര്‍ വെള്ളാപ്പള്ളി കുടുങ്ങും

കൊച്ചി: ബി.ജെ.പിക്കായി തെലങ്കാന എം.എല്‍.എമാരെ വിലക്കെടുത്ത് കൂറുമാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഹൈദരാബാദ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഓപറേഷന്‍ താമര കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാലാണ് നോട്ടീസ്. ഡോ. ജഗ്ഗു സ്വാമിക്കെതിരെയും ലുക്കൗട്ട് നോട്ടിസ്...

വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത

വിമാന ഇന്ധനവില ഉയര്‍ന്നതോടെ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. വിമാനത്തില്‍ ഉപയോഗിക്കുന്ന ജെറ്റ് ഫ്യുവല്‍ വിലയാണ് കുതിച്ചുയര്‍ന്നത്. നിലവില്‍ ഒരു കിലോലിറ്റര്‍ ജെറ്റ് ഫ്യുവല്‍ വില 1.41 ലക്ഷം കോടി രൂപയാണ്. ജൂണ്‍ മാസത്തില്‍ മാത്രം ജെറ്റ്...

ജിസിസിയിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാം

ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാൻ അനുവാദം നൽകാനൊരുങ്ങി അധികൃതർ. കച്ചവടം, വിനോദ സഞ്ചാരം, ഉംറ എന്നീ കാര്യങ്ങൾക്കായി സൗദി സന്ദർശിക്കാനാണ് ജിസിസി പൗരന്മാ(ഗൾഫ് കോപ്പറേഷൻ കൗൺസിൽ)ർക്ക് അനുമതി നൽകുക. എന്നാൽ, വിസയില്ലാതെ ഹജ് കർമം ചെയ്യാൻ അനുമതിയില്ല. ജിസിസിയിൽ...

ലോക കേരള സഭയുമായി ബന്ധപ്പെട്ട പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് എം എ യൂസഫലി

ലോക കേരള സഭയുമായി ബന്ധപ്പെട്ട് തന്റെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് എം എ യൂസഫലി. നേതാക്കള്‍ വിട്ടുനിന്നതില്‍ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകള്‍ക്ക് വിഷമമുണ്ട്. നേതാക്കള്‍ മാറിനില്‍ക്കുകയും പ്രവാസി സംഘടനകളെ പങ്കെടുപ്പിക്കുകയും ചെയ്തതില്‍ അനൗചിത്യമുണ്ടെന്നും യൂസഫലി ട്വന്റിഫോറിനോട് പറഞ്ഞു. ‘നേതാക്കള്‍ പങ്കെടുക്കാത്തതില്‍...

കോണ്‍ഗ്രസ് നേതാവ് അഡ്വ. ബി.ആര്‍.എം ഷഫീര്‍ റിയാദില്‍

റിയാദ്: കോണ്‍ഗ്രസ് നേതാവും ചാനല്‍ ചര്‍ച്ചകളില്‍ ശ്രദ്ധേയ വ്യക്തിത്വവുമായ അഡ്വ. ബി.ആര്‍.എം ഷഫീര്‍ റിയാദിലെത്തുന്നു. ജൂലൈ ഒന്നിന് റിയാദ് മലാസ് ലുലുമാളില്‍ ഒ.ഐ.സി.സി പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. സൗദിയില്‍ വിവിധ പരിപാടികള്‍ക്ക്...

മിനിസ്ട്രിയുടെ അനുമതിയില്ല; വിധുപ്രതാപിന്റെ റിയാദിലെ പരിപാടി മാറ്റിവെച്ചു

റിയാദ്: മലയാളി പിന്നണിഗായകന്‍ വിധുപ്രതാപിന്റെ നേതൃത്വത്തിലുള്ള റിയാദിലെ ഗാനമേള മാറ്റിവെച്ചു. ഈ മാസം 17ന് റിയാദ് തുമാമയില്‍ വെച്ചു നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ റിയാദ് നൈറ്റ് കാര്‍ണിവലാണ് മാറ്റിവെച്ചത്. സൗദി എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റിയുടെ അനുമതിയില്ലാത്തതിനാല്‍ പരിപാടി മുടങ്ങുമെന്നതിനാലാണ് മാറ്റിവെച്ചത്....

ടിക്കറ്റുണ്ടായിട്ടും യാത്ര ചെയ്യാന്‍ അനുവദിക്കാത്തതിന് എയര്‍ ഇന്ത്യയ്ക്ക് പിഴ

ന്യൂഡല്‍ഹി: ടികറ്റുണ്ടായിട്ടും യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയില്‍ എയര്‍ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ.ബംഗ്ലൂര്‍, ഹൈദരാബാദ്, ഡെല്‍ഹി എന്നിവിടങ്ങളിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് എയര്‍ ഇന്ത്യ ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയത്.മാത്രമല്ല, യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം...

ചൂട് കൂടി; റിയാദില്‍ സ്‌കൂള്‍ അവധിക്കാലം നേരത്തെയാക്കി

റിയാദ്: ചൂടുകൂടിയതിനെത്തുടര്‍ന്ന് സൗദി അറേബ്യയില്‍ സ്‌കൂളുകള്‍ക്ക് അവധിക്കാലം നേരത്തെയാക്കി. ചൂടുകാല അവധി ഇന്ത്യന്‍ സ്‌കൂളുകളടക്കം നേരത്തെ പ്രഖ്യാപിച്ചിരുന്നത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായിരുന്നു. എന്നാല്‍ ചൂടുകൂടിയതിനെത്തുടര്‍ന്ന് സമ്മര്‍ വെക്കേഷന്‍ നേരത്തെയാക്കി.റിയാദില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ കുട്ടികള്‍ പഠിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍...