വാദി നമര്‍; നഗരത്തിരക്കുകള്‍ക്കിടയില്‍ കാഴ്ച്ചയുടെ വസന്തം

റിയാദ്: കേരളത്തിലെ ജലസമ്പത്തും മനോഹാരിതയും കണ്ടു ശീലിച്ച മലയാളിക്ക ഡാമും വെള്ളച്ചാട്ടവും ഒന്നും അത്ഭുതമല്ല. എന്നാല്‍ സൗദിയുടെ തലസ്ഥാനമായ റിയാദിലെ വാദി നമര്‍ കാണുമ്പോള്‍ ഏതൊരു മലയാളിയും മൂക്കത്ത് വിരല്‍വെച്ചുപോകും. എത്ര മനോഹരമായാണ് ഒരു കൃത്രിമ വെള്ളച്ചാട്ടമടക്കം മരുഭൂമിയില്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന്.
മരുഭൂമിയില്‍ കളകളാരവം പൊഴിക്കുന്ന ഒരു അരുവി, ഡാം, വെള്ളച്ചാട്ടം, വശങ്ങളില്‍ ഈന്തപ്പന പൂന്തോട്ടം, ഓളത്തില്‍ നീന്തിയും മുങ്ങിയും കളിക്കുന്ന അരയന്നങ്ങള്‍…. അതിമനോഹരമാണ് റിയാദിന്റെ തെക്ക് സ്ഥിതിചെയ്യുന്ന വാദി നമര്‍ ഡാം.
മരുഭൂമിയിലെ ഒരു അണക്കെട്ട് എന്തായിരിക്കുമെന്നതിനെക്കുറിച്ചുള്ള ടൂറിസ്റ്റുകളുടെ ധാരണ തീര്‍ച്ചയായും മാറുന്നതാണ് വാദിയിലെ കാഴ്ച്ചയെന്ന് കാസര്‍കോഡ് സ്വദേശി ഹനീഫ പറയുന്നു. 2012 ഏപ്രില്‍ 10 ന് പ്രിന്‍സ് സത്താം ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗറദാണ് ഉദ്ഘാടനം ചെയ്തത്.


നഗര ജീവിതതിരക്കില്‍ നിന്ന് കുടുംബങ്ങള്‍ക്കുള്ള ആശ്വാസമാണ് വാദി നമര്‍. നിരവധി പേരാണ് കാഴ്ച്ചയുടെ ഈ വസന്തം ആസ്വദിക്കാന്‍ വാഡി നാമര്‍ ഡാം പാര്‍ക്കിലേക്ക് ദിവസവും ഒഴുകുന്നത്.
വൈകുന്നേരം നടക്കാന്‍ ഇറങ്ങുന്നവര്‍, സൊറ പറഞ്ഞിരിക്കുന്നവര്‍, ആഹാരം പാചകം ചെയ്തു കഴിക്കുന്നവര്‍, ഫുട്‌ബോള്‍ കളിക്കുന്നവര്‍… വാദിയിലെ കാഴ്ച്ചകള്‍ വ്യത്യസ്തമാണ്.
മനോഹരമായ പച്ചപ്പിനും സമീപത്തുള്ള മലയോര ഭൂപ്രകൃതിക്കും പേരുകേട്ട ഒരു നടത്തം പാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. 520 ലധികം ഈന്തപ്പനകളാണ് ഇവിടെ വളരെ മനോഹരമായി വെച്ചുപിടിപ്പിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് ഒരു തടാകവും മനുഷ്യനിര്‍മ്മിതമായ വെള്ളച്ചാട്ടവുമുണ്ട്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here