ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ഒന്നരവര്‍ഷം ജീവിക്കാനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ കരുതലായുണ്ടെന്ന് ഫുഡ് കോര്പ്പറേഷന് ഒഫ് ഇന്ത്യ ചെയര്മാന് ഡി.വി. പ്രസാദ് വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭക്ഷ്യവിതരണ ശൃംഖലയാണ് ഇന്ത്യയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ ഗോഡൗണുകളിലായി ഏപ്രില്‍ അവസാനത്തോടെ 100 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യശേഖരമുണ്ടാകും. ഒരുവര്‍ഷത്തേയ്ക്ക് രാജ്യത്തിന് ആവശ്യമുള്ളത് 50 മില്യണ്‍ ടണ്‍ മുതല്‍ 60 മില്യണ്‍ ടണ്‍വരെ ഭക്ഷ്യധാന്യങ്ങളാണ്. 2019 -20 വര്‍ഷത്തില്‍ റെക്കാഡ് ശേഖരമാണ് ഗോഡൗണുകളിലുള്ളത്. ആരും സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട. അത് വിലക്കയറ്റത്തിനിടയാക്കും. ആറുമാസത്തെ ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.