റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് കോവിഡ് വാക്സിന് ആദ്യ ഡോസ് സ്വീകരിച്ചു. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തുടക്കത്തില്‍ തന്നെ കുത്തിവെയ്പെടുക്കാന്‍ രാജകുമാരന് കാണിച്ച താല്പര്യത്തെ ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റാബിഹ് പ്രശംസിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് അദ്ദേഹം മാതൃകയായതില്‍ നന്ദി അറിയിക്കുകയും ചെയ്തു.
‘രോഗശമനത്തെക്കാള്‍ പ്രതിരോധമാണ് നല്ലതെന്നും കോവിഡ് ആരംഭിച്ചതു മുതല്‍ രാജ്യത്തെ ആരോഗ്യ സുരക്ഷാസംവിധാനം കൈവരിച്ച നേട്ടം സൗദി അറേബ്യയുടെ വിഷന്‍ 2030ന്റെ വിജയം കൂടിയാണെന്നും അല്‍ റബിയ കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച വരെ അഞ്ചു ലക്ഷം പേര് ഇതിനകം കോവിഡ് വാക്സിനു വേണ്ടി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.