സൗദി കൂടുതൽ വാക്സിനുകൾക്ക് അംഗീകാരം നൽകിയേക്കും

ജി​ദ്ദ: കൂ​ടു​ത​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​നു​ക​ൾ​ക്ക് സൗദി അറേബ്യ അ​നു​മ​തി നൽകിയേക്കും. ഇ​തു​സം​ബ​ന്ധി​ച്ച്​ പ​ഠ​നം ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന്​ സൗ​ദി ഫു​ഡ്​ ആ​ൻ​ഡ്​​ ഡ്ര​ഗ്​ ജ​ന​റ​ൽ അ​ഥോ​റി​റ്റി പ്ര​സി​ഡന്‍റ് ഡോ. ​ഹി​ഷാം അ​ൽ​ജ​ദ്​​ഇ . നി​ല​വി​ൽ ഫൈ​സ​ർ ബ​യോ​ടെ​ക്​ വാ​ക്​​സി​നു​ മാ​ത്ര​മാ​ണ്​ അം​ഗീ​കാ​ര​മു​ള്ള​ത്.

സൗദിയിൽ കോവിഡ് പ്രതിരോധ കു​ത്തി​വയ​പ്പ്​ ബോധവത്കരണം വലിയോ തോതിൽ നടന്നു വരുകയാണ്. ഭരണാധികാരികളും ഉന്നതോദ്യോഗസ്ഥരും വാക്സിൻ സ്വീകരിച്ച് മാതൃക കാട്ടിയിരുന്നു. എല്ലാവരും രണ്ടു ഡോസ് വാക്സിൻ സ്വീകരിക്കണമെന്നാണ് ഭരണകൂടം ലക്ഷ്യംവയ്ക്കുന്നത്.

വാ​ക്​​സി​ൻ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന അ​ഞ്ചു​ ക​മ്പ​നി​ക​ൾ അ​തോ​റി​റ്റി​യി​ൽ ലൈ​സ​ൻ​സി​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ അ​പേ​ക്ഷ​ക​ളി​ന്മേ​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​കാ​ത്ത​തു​കൊ​ണ്ടാ​ണി​തെ​ന്നും ഫു​ഡ്​ ആ​ൻ​ഡ്​​ ഡ്ര​ഗ്​ ജ​ന​റ​ൽ അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ് പ​റ​ഞ്ഞു. ഫ​യ​ൽ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ ര​ണ്ടാ​ഴ്​​ച​ക്കു​ള്ളി​ൽ വാ​ക്​​സി​ൻ അം​ഗീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം അ​തോ​റി​റ്റി എ​ടു​ക്കും. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും ഫു​ഡ്​ ആ​ൻ​ഡ്​​ ഡ്ര​ഗ്​ അ​തോ​റി​റ്റി​യും പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വ​ശ​ങ്ങ​ളും പൂ​ർ​ണ​മാ​യും പ​ഠി​ച്ച​ശേ​ഷ​മാ​ണ്​ വാ​ക്​​സി​ന്​ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.