ദുബായ്: അബുദാബിയിൽ സിനിമ തിയറ്ററുകൾ വീണ്ടും തുറക്കുന്നു. കോവിഡ് നിബന്ധനകൾക്കു വിധേയമായി തിയറ്ററുകളിലെ 30 ശതമാനം സീറ്റുകളിൽ മാത്രമേ കാണികളെ അനുവദിക്കൂവെന്ന് ദേശീയ വാർത്ത ഏജൻസി ഡബ്ല്യുഎഎം പറഞ്ഞു. ഫെബ്രുവരി ആദ്യവാരത്തിലാണ് അബുദാബി ദുരന്ത നിവാരണ സമിതി തിയറ്ററുകൾക്ക് പ്രദർശനാനുമതി നിഷേധിച്ചത്.
ഇതിനിടെ, കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ദുബായ് കഫേകളിൽ ബേബി ബോട്ടിലുകളിൽ ശീതളപാനീയങ്ങൾ നൽകുന്നത് നിരോധിച്ചു. ദുബായ എക്കണോമിയുടെ കീഴിലുള്ള കമേഷ്യൽ കംപ്ലയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (സിസിസിപി) ആണ് ഇക്കാര്യമറിയിച്ചത്.
കോവിഡ് രോഗികളുടെ നിരക്കിൽ അടുത്തിടെ ഗണ്യമായ വർധനയുണ്ടായിരുന്നു. വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതാണ് ഇതിനു കാരണമെന്നു കരുതുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദുബായിൽ 2954 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 1901 പേർ രോഗമുക്തി നേടി. 14 പേർ മരിച്ചു.