ഒഐസിയുടെ പുതിയ സെക്രട്ടറി ജനറലായി ഹുസൈന്‍ ഇബ്രാഹിം ത്വാഹയെ തെരഞ്ഞെടുത്തു

ജിദ്ദ: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ പുതിയ സെക്രട്ടറി ജനറലായി ഛാദ് പൗരനായ ഹുസൈന്‍ ഇബ്രാഹിം ത്വാഹയെ തെരഞ്ഞെടുത്തു. നൈജര്‍ തലസ്ഥാനമായ നിയമില്‍ നടന്ന ഒഐസി അംഗരാജ്യ വിദേശകാര്യ മന്ത്രിമാരുടെ 47ാമത് സെഷന്‍ യോഗത്തിലാണ് അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പുതിയ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുത്തത്. ഹുസൈന്‍ ഇബ്രാഹിം സത്യപ്രതിജ്ഞ ചെയ് ചുമതലയേറ്റെടുത്തു.
ഹുസൈന്‍ ഇബ്രാഹിം ഛാദിലെ അബ്ഷ നഗരത്തിലാണ് ജനിച്ചുവളര്‍ന്നത്. 69കാരനായ ഹുസൈന്‍ നിരവധി തവണ മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ അംബാസിഡറായിട്ടുണ്ട്. വിദേശകാര്യ മന്ത്രിയടക്കമുള്ള ഉന്നത സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പുതിയ സെക്രട്ടറി ജനറലിനെ സൗദി വിദേശകാര്യമന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അഭിനന്ദിച്ചു.