കിരണ്‍ കെ എബ്രഹാമിന് റിയാദ് ഇന്ത്യന്‍ വടം വലി അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

ഫോട്ടോ. 10 വര്‍ഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കിരണ്‍ കെ. എബ്രഹാമിന് റിയാദ് ഇന്ത്യന്‍ വടം വലി അസോസിയേഷന്‍( റിവ) ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കിയപ്പോള്‍

റിയാദ്: 10 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കിരണ്‍ കെ. എബ്രഹാമിന് റിയാദ് ഇന്ത്യന്‍ വടം വലി അസോസിയേഷന്‍( റിവ) ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ ഭാരവാഹികള്‍ മാത്രമേ പങ്കെടുത്തുള്ളൂ.
റിയാദ് ഇന്ത്യന്‍ വടം വലി അസോസിയേഷന്‍ സ്ഥാപിക്കുന്നതിനം റിയാദില്‍ വടംവലി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും കിരണ്‍ മികച്ച സംഭാവനയാണ് നല്‍കിയതെന്ന് ഉപദേശക സമിതി അംഗം ഡോമിനിക് സാവിയോ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. മികച്ച വടംവലി താരമായിരുന്നു കിരണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഷെമീര്‍ ആലുവയുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ ഫൈസല്‍ കനിവ് സ്വാഗതവും റിജോഷ് റിയാദ് ടാക്കീസ്, ഷെരീഫ് റെഡ്അറേബ്യ, ഇസ്ഹാഖ് റെഡ്അറേബ്യ, സിറാജ് കനിവ് എന്നിവര്‍ ആശംസ അര്‍പ്പിക്കുകയും ചെയ്തു. ഉപദേശക സമിതി അംഗം ജോര്‍ജ് തൃശൂര്‍ നന്ദി പ്രകാശിപ്പിച്ചു. സംഘടനയുടെ ഭാരവാഹികള്‍ ഉപഹാരം സമ്മാനിച്ച് യാത്രയപ്പ് നല്‍കി.