റിയാദ്: സൗദിയില്‍ മൊബൈല്‍ ബാങ്ക് ട്രാന്സാക്ഷന് നടത്തിയാല്‍ അവധി ദിവസങ്ങളിലും പണം അപ്പോള്‍ തന്നെ ബെനിഫിഷറി അക്കൗണ്ടിലെത്തും.
ബാങ്ക് വഴിയുള്ള പണം കൈമാറ്റം തത്ക്ഷണം അക്കൗണ്ടില്‍ ലഭിക്കുന്നതിനുള്ള അംഗീകാരം സൗദി സെന്‍ട്രല്‍ ബാങ്ക് നല്കി. ഫെബ്രുവരി 21 മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നത്. വിവിധ സൗദി ബാങ്കുകളുമായി നടത്തിയ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി നടത്തിയതിന് ശേഷമാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും മുഴുവന്‍ സമയവും സേവനം ലഭ്യമാകും. സൗദി പേയ്മെന്റ് വികസിപ്പിച്ചെടുത്ത സംവിധാനം ഒരിക്കല്‍ ആക്റ്റിവേറ്റ് ചെയ്താല്‍ പ്രാദേശിക ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് അപ്പോള്‍ തന്നെ പണം കൈമാറ്റം നടക്കും. നിലവിലുള്ള ഫീസിനേക്കാള്‍ ട്രാന്‍സ്ഫര്‍ ഫീസ് കുറവായിരിക്കും.