ജിദ്ദ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ എട്ടു പള്ളികൾ കൂടി താത്കാലികമായി അടച്ചു. വിശ്വാസികളായ പത്തുപേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. ഇതോടെ, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അടച്ച പള്ളികളുടെ എണ്ണം 52 ആയി. 38 പള്ളികൾ അണുവിമുക്തമാക്കിയ ശേഷ തുറന്നതായി ഇസ്ലാമിക്ക് കോൾ ആൻഡ് ഗൈഡൻസ് വിഭാഗം അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നു സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. അണുനശീകരണം പൂർത്തിയാക്കിയ ശേഷം ബാക്കി പള്ളികൾ കൂടി വിശ്വാസികൾക്ക് തുറന്നു നൽകും.