കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31 വരെ നീട്ടി നൽകി

ദുബായ്: കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​സി​റ്റി​ങ്​ വി​സ​ക​ൾ മാ​ർ​ച്ച്​ 31 വ​രെ സൗ​ജ​ന്യ​മാ​യി നീ​ട്ടി​ നൽകി ‍യുഎഇ. കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​സ​ക്കാ​ർ എ​മി​ഗ്രേ​ഷ​ൻ വെ​ബ്​​സൈ​റ്റി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടി​യ​താ​യി ക​ണ്ട​ത്. ഡി​സം​ബ​റി​ൽ വി​സ തീ​ർ​ന്ന​വ​രു​ടെ കാ​ലാ​വ​ധി​യും ഇ​ത്ത​ര​ത്തി​ൽ നീ​ട്ടി​യ​താ​യി കാ​ണു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഇ​തു സം​ബ​ന്ധി​ച്ച്​ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ലഭ്യമല്ല.

ലോക്‌ഡൗൺ കാലത്ത് യുഎഇ ഇതുപോലെ വിസ കാലാവധി നീട്ടി നൽകിയിരുന്നു. സൗദി അറേബ്യ വിമാനവിലക്ക് അനിശ്ചിതമായി നീട്ടിയതിനെത്തുടർന്ന് നിരവധി പേരാണ് യുഎഇയിൽ കുടങ്ങിയത്. ദൈനംദിന ആവശ്യങ്ങൾക്കു പോലും ബുദ്ധിമുട്ടുന്ന ഇത്തരക്കാർക്ക് ഏറെ ആശ്വസം പകരുന്നതാണ് പുതിയ വിവരം. കാലാവധി കഴിഞ്ഞും ഇവിടെ തുടരുന്നവർക്ക് സാധാരണഗതിയിൽ വൻ തുക പിഴയൊടുക്കേണ്ടതുണ്ട്. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭിക്കേണ്ടതുണ്ട്.

വിസ കാലാവധി കഴിഞ്ഞവരെപ്പോലെ തന്നെ ഉടൻ കാ​ലാ​വ​ധി ക​ഴിയാനുള്ളവരും നിരവധി.​