മർഹബ, MARS

ദൗത്യം പൂർണം; യുഎഇ ചൊവ്വയിൽ

8.15 pm
ചരിത്രം വഴിമാറി, ചൊവ്വയിൽ അറബ് വസന്തം! പ്രതീക്ഷകൾ അസ്ഥാനത്തായില്ല, അറബ് ലോകത്തിന്‍റെ ആദ്യ ചൊവ്വാ ദൗത്യം പൂർണ വിജയം. ഇനി ചൊവ്വ കണ്ട രാജ്യങ്ങളുടെ ക്ലബ്ബിൽ യുഎഇയും.

07.58 pm

നിർണായകമായ 20 മിനിറ്റ്… യുഎഇയുടെ ചൊവ്വാ ദൗത്യം ലക്ഷ്യം കാണാൻ മിനിറ്റുകളുടെ മാത്രം കാത്തിരിപ്പ്. മണിക്കൂറിൽ 1,21000 കിലോമീറ്റർ വേഗത്തിൽനിന്ന് ഹോപ്പ് പ്രോബ് 18,000 കിലോമീറ്ററിലേക്ക് കടക്കുന്ന സന്ദർഭം.

7.48 pm

ഹോപ്പ് പ്രോബ് പേടകത്തിന്‍റെ ഡെൽറ്റ വി ത്രസ്റ്റേഴ്സ് എരിഞ്ഞു തുടങ്ങിയതായാണ് ഏറ്റവുമൊടുവിൽ കിട്ടുന്ന വിവരം. ചൊവ്വാ ഭ്രമണപഥത്തിലേക്കു പ്രവേശിക്കുന്നതിന്‍റെ ഔപചാരികമായ ആദ്യപടി തുടങ്ങി.

എന്തു സംഭവിക്കുമെന്നത് പ്രശ്നമല്ല, എന്തുതന്നെയായാലും ചരിത്രം സൃഷ്ടിക്കും- യുഎഇയുടെ പ്രഥമ ചൊവ്വാ ദൗത്യം ലക്ഷ്യംകാണാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു.

ചൊവ്വാ ദൗത്യങ്ങളിൽ അമ്പതു ശതമാനവും പരാജയപ്പെടുകയാണുണ്ടായിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടിയ അൽ മക്തൂം, ഹോപ്പ് പ്രോബിന് ചൊവ്വയിൽ പ്രവേശിക്കാനായില്ലെങ്കിൽ പോലും ചരിത്രത്തിലേക്കു കടക്കാനായെന്നു ചൂണ്ടിക്കാട്ടി. അറബ് ജനത ഏറ്റവും ഉയരത്തിലേക്കെത്തിയ സന്ദർഭമാണിതെന്നും അദ്ദേഹം.

ദൗത്യം യാഥാർഥ്യമാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച യുഎഇക്കാർക്കും അറബ്, ഇസ്‌ലാമിക രാജ്യങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. 200ലേറെ ഇമിറാത്തി എൻജിനീയർമാർ അഞ്ചുകോടി മണിക്കൂറിലേറെ ചെലവിട്ടാണ് ചൊവ്വാ ദൗത്യം നടപ്പിലാക്കിയതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ആറുവർഷം നീണ്ട പ്രയത്നത്തിനൊടുവിൽ ഏഴുമാസം മുൻപാണ് ഹോപ്പ് പ്രോബിനെ ബഹിരാകാശത്തെത്തിച്ചത്. രാഷ്ട്ര രൂപീകരണത്തിന്‍റെ സുവർണജൂബിലി വർഷത്തിൽ യുഎഇക്കിത് സ്വപ്നതുല്യനേട്ടം. ശാസ്ത്രമേഖലയിലെ അറേബ്യൻ ജനതയുടെ മുന്നേറ്റത്തിന്‍റെ പ്രതിഫലനം കൂടിയാണ് യുഎഇയുടെ ചൊവ്വാ പ്രവേശനത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ഇന്ന് വൈകിട്ട് 7.42നാണ് ഹോപ്പ് പ്രോബ് ചൊവ്വയിലേക്കു പ്രവേശിക്കുക. അറബ് ലോകത്തുനിന്ന് ചൊവ്വയിലേക്കുള്ള ആദ്യ ദൗത്യം കൂടിയാണിത്.

ചൊവ്വാഗ്രഹ പ്രവേശനത്തിന് ആ​ശം​സ​ക​ളു​മാ​യി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചുവന്ന വിളിക്കുകൾ തെളിയിക്കുന്നുണ്ട്. ഖ​സ​ർ അ​ൽ വ​ത​ൻ പാ​ല​സ്​ ചുവന്ന അലങ്കാരവിളക്കുകളാൽ പ്രഭാപൂരിതമായി. വീ​ടു​ക​ളും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും ഓ​ഫി​സു​ക​ളു​മെ​ല്ലാം ചു​വ​പ്പ​ണി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ദൗത്യത്തിന്‍റെ ​ തീം ​നിറമായ ചു​വ​പ്പിനെ രാജ്യം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ബു​ർ​ജ്​ ഖ​ലീ​ഫ, ബു​ർ​ജ്​ അ​ൽ അ​റ​ബ്, ​ഗ്ലോ​ബ​ൽ വി​ല്ലേ​ജ്, ദുബായ് ​ഫ്രെയിം, പൊ​ലീ​സ്​ ഹെ​ഡ്​​ക്വാ​ർ​​ട്ടേ​ഴ്​​സ്, അ​ബു​ദാ​ബി ഖ​സ​ർ അ​ൽ വ​ത​ൻ പാ​ല​സ്, ഖ​ലീ​ഫ യൂ​നി​വേ​ഴ്​​സി​റ്റി, യാ​സ്​ ഐ​ല​ൻ​ഡ്​, ശൈ​ഖ്​ സാ​യി​ദ്​ പാ​ലം തു​ട​ങ്ങി​യ​വ​യെ​ല്ലാം ചു​വ​പ്പു​മ​യ​മാ​ണ്.​ രാ​ഷ്​​ട്ര നേ​താ​ക്ക​ളു​ടെ​യും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​ടെ​യും പ്രൊ​ഫൈ​ൽ ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം ഹോ​പ്പ് മ​യ​മാ​ണ്.

ആ​ശം​സ​ക​ളു​മാ​യി ഇതര അ​റ​ബ്​ രാ​ജ്യ​ങ്ങ​ളുമുണ്ട്. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ചു​വ​പ്പു​നി​റ​മ​ണി​ഞ്ഞ്​ പി​ന്തു​ണ അ​റി​യി​ച്ചു. സൗ​ദി റി​യാ​ദി​ലെ ട​ക്​​ഹാ​സു​സി സ്​​ട്രീ​റ്റ്, ബ​ഹ്​​റൈ​ൻ വേ​ൾ​ഡ്​ ട്രേ​ഡ്​ സെന്‍റ​ർ, കു​വൈ​ത്ത്​ ട​വ​ർ, ഈ​ജി​പ്​​റ്റി​ലെ കെ​യ്​​റോ ട​വ​ർ, ജോ​ർ​ദാ​നി​ലെ റോ​മ​ൻ തി​യ​റ്റ​ർ, ബ​ഗ്​​ദാ​ദി​ലെ ഇ​റാ​ഖ്​ മ്യൂ​സി​യം, ബ​ഗ്​​​ദാ​ദ്​ ബാ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ചു​വ​ന്നു​തു​ടു​ത്തി​ട്ടു​ണ്ട്. വിവിധ രാ​ഷ്​​ട്ര​നേ​താ​ക്ക​ളും ആ​ശം​സ​യ​ർ​പ്പി​ച്ചു.