ഒമാൻ ലേബർ പെർമിറ്റ് ഫീസ് വർധിപ്പിക്കുന്നു

മ​സ്​​ക​റ്റ്​: ഒ​മാ​നി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യു​ന്ന​തി​നു​ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ൽ അ​ട​യ്ക്കേ​ണ്ട ഫീ​സ് വ​ർ​ധിപ്പിക്കുന്നു. എ​ട്ട്​ വി​ഭാ​ഗ​ങ്ങ​ളി​ലെ ത​സ്​​തി​ക​ക​ളി​ലാ​യി​രി​ക്കും വ​ർ​ധ​ന. സീ​നി​യ​ർ ത​സ്​​തി​ക​ക​ളി​ലെ റി​ക്രൂ​ട്ട്​​മെൻറി​നാ​ണ്​ ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക. 2001 റി​യാ​ലാ​യാ​ണ്​ ഈ ​വി​ഭാ​ഗ​ത്തി​ലെ ഫീ​സ്​. മീ​ഡി​യം ലെ​വ​ൽ ത​സ്​​തി​ക​ക​ളി​ലെ ഫീ​സ്​ 1001 റി​യാ​ൽ ആ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്​.

ടെ​ക്​​നി​ക്ക​ൽ ആ​ൻ​ഡ്​​ സ്​​പെ​ഷ​ലൈ​സ്​​ഡ്​ ത​സ്​​തി​ക​ക​ളി​ലെ വി​സ​ക​ൾ​ക്ക്​ 601 റി​യാ​ലാ​യി​രി​ക്കും പു​തി​യ ഫീ​സ്​. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​​ 361 റി​യാ​ലും മൂ​ന്നു​വ​രെ വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക്​ 141 റി​യാ​ലും അ​തി​ന്​ മു​ക​ളി​ൽ 241 റി​യാ​ലും മൂ​ന്നു​വ​രെ ക​ർ​ഷ​ക​ൻ/​ഒ​ട്ട​ക ബ്രീ​ഡ​ർ​ക്ക്​ 201 റി​യാ​ലും അ​തി​ന്​ മു​ക​ളി​ൽ 301റി​യാ​ലും ഫീ​സ്​ ന​ൽ​കേ​ണ്ടി​വ​രും​. ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത വി​ഭാ​ഗ​ങ്ങ​ളി​ലെ ത​സ്​​തി​ക​ക​ളി​ലെ ഫീ​സ്​ നി​ല​വി​ലു​ള്ള 301 റി​യാ​ലി​ൽ തു​ട​രു​മെ​ന്നും തൊ​ഴി​ൽ മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തൊ​ഴി​ലാ​ളി​യു​ടെ വി​വ​ര​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​തി​നും തൊ​ഴി​ലു​ട​മ മാ​റു​ന്ന​തി​നും അ​ഞ്ച്​ റി​യാ​ൽ വീ​തം ഫീ​സ്​ ന​ൽ​ക​ണം.

വി​സാ ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ ബാ​ധി​ക്കും. വ​ർ​ധ​ന​ വ​രു​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന എ​ട്ട്​ വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​തൊ​ക്കെ ത​സ്​​തി​ക​ക​ൾ ഉ​ൾ​പ്പെ​ടു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്​​ത​ത വ​ന്നി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്​​ത​ത വ​രു​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്. ഉ​യ​ർ​ന്ന യോ​ഗ്യ​ത​യു​ള്ള സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തിന്‍റെ നീ​ക്കം. വി​ദേ​ശി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ഉ​യ​ർ​ന്ന ചെ​ല​വും മ​റ്റ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും കൂ​ടി​യാ​കു​മ്പോ​ൾ ക​മ്പ​നി​ക​ൾ സ്വ​ദേ​ശി​ക​ളു​ടെ നി​യ​മ​ന​ത്തി​ന്​ മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.