- ഗർഭിണികളിലും കുട്ടികളിലും വാക്സിൻ പരീക്ഷണങ്ങൾ നടത്തിയിട്ടില്ല എന്നുള്ളതുകൊണ്ട് ഇവർക്ക് വാക്സിനേഷൻ കൊടുക്കുകയില്ല. കോവിഡ്-19 വന്നിട്ടുള്ളവരുടെ കണക്കു നോക്കുമ്പോൾ 18 വയസ്സിൽ താഴെ 11% പേർ മാത്രമേയുള്ളൂ.
- പനി, ചുമ മുതലായ ലക്ഷണങ്ങൾ ഉള്ളവർ കോവിഡ് പരിശോധന നടത്തി ഈ ലക്ഷണങ്ങൾ കോവിഡ് കൊണ്ടല്ല എന്ന് അറിഞ്ഞതിനുശേഷം മാത്രമേ വാക്സിൻ എടുക്കാവൂ.
- ചെറുപ്പത്തിലോ പ്രായമായതിനു ശേഷമോ ഏതെങ്കിലും രോഗത്തിന് വാക്സിനേഷൻ എടുത്തപ്പോൾ അലർജിക്ക് റിയാക്ഷൻ വന്നിട്ടുള്ളവർ ( ചർമ്മത്തിൽ ചൊറിച്ചിലോടു കൂടി വരുന്ന ചുവന്ന പാടുകൾ, ആസ്മ മുതലായ ലക്ഷണങ്ങൾ), ബോധക്ഷയം വന്നിട്ടുള്ളവർ തുടങ്ങിയവരെല്ലാം ഡോക്ടറുടെ അനുവാദം ഉണ്ടെങ്കിൽ മാത്രമേ എടുക്കാൻ അനുവദിക്കൂ. സാധാരണ രീതിയിൽ ഈ ഗ്രൂപ്പിൽ പെട്ടവർക്ക് വാ്ക്സിൻ കൊടുക്കുകയില്ല.
- രക്തസ്രാവം( ബ്ലീഡിംഗ് ഡിസീസസ് ) ലക്ഷണങ്ങൾ ഉള്ളവർ വാക്സിനേഷൻ എടുക്കരുത്. കുത്തിവയ്ക്കുന്ന സ്ഥലത്ത് രക്തസ്രാവം ഉണ്ടാവാൻ സാധ്യതയുണ്ട്.
- ഗുരുതരമായ രോഗങ്ങളുമായി ആശുപത്രിയിൽ പ്രവേശിച്ചിട്ടുള്ളവരും, രക്തം കട്ടപിടിക്കാതിരിക്കാനായി ഉപയോഗിക്കുന്ന ആന്റികോയൊഗുലൻസ് കഴിക്കുന്നവരും വാക്സിനേഷൻ എടുക്കരുത്.
- ആസ്പിരിൻ,ക്ലോപ്പിലെറ്റ്, മുതലായ ഗുളികകൾ കഴിക്കുന്നവർക്ക് വാക്സിനേഷൻ തടസ്സമല്ല. പ്രമേഹരോഗികൾ, രക്തസമ്മർദ്ദം, ആസ്ത്മ എന്നീ രോഗങ്ങൾ ഉള്ളവർക്കും വാക്സിനേഷൻ തടസ്സമല്ല.
- 18 വയസ്സിനു താഴെയുള്ളവർക്ക് ഇപ്പോൾ വാക്സിൻ കൊടുക്കുന്നതല്ല.