അബുദാബി മിന പ്ലാസ ടവറുകൾ 10 സെക്കൻഡിനുള്ളിൽ പൊളിച്ചുമാറ്റി ലോക റെക്കോർഡ് തകർത്തു

അബുദാബിയിലെ മിന സായിദ് പ്രദേശത്തെ ഉയരത്തിലുള്ള നാല് മിന പ്ലാസ ടവറുകൾ; 144 നിലകളുള്ള കെട്ടിടം 10 സെക്കൻഡിനുള്ളിൽ വിജയകരമായി പൊളിച്ചുമാറ്റി റെക്കോർഡ് സൃഷ്ടിച്ചു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് 6000 കിലോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച്
കെട്ടിടം നിലംപരിശാക്കിയത്. രാജ്യത്തെ ടുറിസം വികസനത്തിന്‍റെ ഭാഗമായാണ് അധികൃതര്‍ കെട്ടിടം തകർത്തത്.

സ്ഥിരമായ നോൺ പ്രൈമറി സ്ഫോടകവസ്തുക്കൾ 18,000 ഡിറ്റനേറ്ററുകൾ
ഉപയോഗിച്ച് നിയന്ത്രിതമായി പൊളിച്ചുനീക്കി.
കൺട്രോൾഡ് ഡിമൊളിഷൻ സംവിധാനം ഉപയോഗിച്ച് തകർക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന റെക്കോർഡും ഇതോടെ മിനാ പ്ലാസയുടെ പേരിലായി.

ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന നിലയിൽ മിന പ്ലാസ സുരക്ഷിതമായി പൊളിച്ചുമാറ്റിയതിന് ഗിന്നസ് വേൾഡ് റെക്കോർഡ്ന് അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന്, മദൻ സിദ്ദിലെ ഡെലിവറി ഡയറക്ടർ അഹമ്മദ് അൽ ഷെയ്ഖ് അൽ തെയ്ബ് അഭിപ്രായപ്പെട്ടു.

ഈ വര്‍ഷമാദ്യം കേരളത്തില്‍ അനധികൃതമായി നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ തകര്‍ത്തതും കൺട്രോൾഡ് ഡിമൊളിഷൻ സംവിധാനത്തിന്റെ അതേ മാതൃകയിലാണ് മിനാ പ്ലാസാ ടവറുകളും തകര്‍ത്തത്.