കുവൈത്ത് സിറ്റി: കുവൈത്തില്‍ ശക്തമായ തണുപ്പ് തുടരുകയാണ്. ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ ശക്തമായ തണുപ്പായിരിക്കുമെന്നായിരുന്നു കാലാവസ്ഥ പ്രവചനം ലഭിച്ചത്.
ബുധനാഴ്ച വൈകീട്ടോടെ നേരിയ തോതില്‍ ആരംഭിച്ച തണുപ്പ് ക്രമേണ ശക്തിപ്പെട്ട് വെള്ളിയാഴ്ച കഠിനമായി തുടരുകയാണ് ഉണ്ടായത്. മരുഭൂ പ്രദേശങ്ങളില്‍ 1.8 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്നു. റെസിഡന്‍ഷ്യല്‍ ഭാഗങ്ങളില്‍ ഏഴ്, എട്ട് ഡിഗ്രിയായിരുന്നു രാത്രികാല താപനില ഉണ്ടായിരുന്നത്.
പടിഞ്ഞാറന്‍ റഷ്യയില്‍നിന്നുള്ള സൈബീരിയന്‍ കാറ്റുമൂലം വലിയ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ വകുപ്പിെന്റ മുന്നറിയിപ്പുണ്ടായിരുന്നു. ആസ്ത്മ, ശ്വാസകോശ രോഗികള്‍ വളരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയത്തിെന്റ മുന്നറിയിപ്പുണ്ട്.