റിയാദിനെ ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച വ്യോമായുധം തകര്‍ത്തു​

റിയാദ്​: റിയാദിനെ ലക്ഷ്യമാക്കി ഹൂതികള്‍ അയച്ചതെന്ന്​ കരുതുന്ന വ്യോമായുധം​ ആകാശത്ത്​ വെച്ച്‌​ സൗദി റോയല്‍ എയര്‍ ഡിഫന്‍സ്​ ഫോഴ്​സ്​ തകര്‍ത്തു. ശനിയാഴ്​ച രാവിലെ 11 നാണ്‌ യമനി വിമത സായുധ സംഘമായ ഹൂതികള്‍ അയച്ചത്​​.

ലക്ഷ്യം കാണും മുമ്പ്‌ തന്നെ അതിനെ​ വായുവില്‍ വെച്ച്‌ തകര്‍ത്തെന്ന്​ യമന്​ വേണ്ടിയുള്ള സഖ്യസേന വക്താവ്​ കേണല്‍ തുര്‍ക്കി അല്‍മാലിക്കി അറിയിച്ചു. വന്‍ സ്​ഫോടന ശബ്​ദമാണ്​ കേട്ടതെന്ന്​ നഗരവാസികളില്‍ ചിലര്‍ അറിയിച്ചു.

സൗദി റോയല്‍ എയര്‍ ഡിഫന്‍സ്​ ഫോഴ്​സ്​ തൊടുത്ത പ്രതിരോധായുധം​ ശത്രു ലക്ഷ്യത്തെ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്​.