റിയാദ്: ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിച്ചതിന്റെ ഭാഗമായി ദോഹയിലേക്കുള്ള സൗദി വിമാന സർവീസുകൾ ജനുവരി 11 മുതൽ ആരംഭിക്കും. മൂന്നരവർഷം മുൻപ് ഖത്തറിനെതിരേ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിന്റെ ഭാഗമായി വിമാന സർവീസുകളും നിർത്തലാക്കിയിരുന്നു. എന്നാൽ അൽഉലയിൽ നടന്ന ജിസിസി ഉച്ചകോടിയുടെ ഭാഗമായി ഉപരോധങ്ങൾ നീക്കിയതിനു പിന്നാലെയാണ് സർവീസുകൾ പുനരാരംഭിക്കുന്നത്.
റിയാദിൽനിന്ന് നാലു ആഴ്ചയിൽ നാലു സർവീസുകളും ജിദ്ദയിൽനിന്ന് ആഴ്ചതോറും മൂന്നു സർവീസുകളുമായ് സൗദി വിമാനക്കമ്പനിയായ സൗദിയ നടത്തുക. റിയാദിൽനിന്ന് 11ന് വൈകിട്ട 4.40ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.05ന് ദോഹയിലെത്തും. ഖത്തർ എയർവേയ്സ് 11 മുതൽ സൗദിയിലേക്കുള്ള സർവീസ് പ്രഖ്യാപിച്ചിരുന്നു.