ഈത്തപ്പഴം ദിവസവും കഴിച്ചാല്‍ ശരീരത്തിന് ഗുണങ്ങളുണ്ട്‌

ഡ്രൈ ഫ്രൂട്‌സില്‍ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഈന്തപ്പഴം. ധാരാളം വൈറ്റമിനുകളും പോഷകങ്ങളും എല്ലാം തന്നെ അടങ്ങിയവയാണ് ഇവ. ആരോഗ്യത്തിന്, ചര്‍മത്തിന് എല്ലാം ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇത് നാരുകളാല്‍ സമ്പുഷ്ടവുമാണ്. ഈന്തപ്പഴത്തിന്റേത് സ്വാഭാവിക മധുരമാണ്. ഇതിനാല്‍ തന്നെ പ്രമേഹ രോഗികള്‍ക്കും ഇതു മിതമായി കഴിയ്ക്കാം എന്നു പറയാം. ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും ശരീരത്തിനു നല്‍കും. അടുപ്പിച്ച് ഒരു മാസം ഇതു കഴിച്ചാല്‍ ശരീരത്തിന് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും ലഭിയ്ക്കും.

രക്തസമ്മര്‍ദ്ദം ( ബ്ലഡ് പ്രഷര്‍)നിയന്ത്രിക്കും

ബിപി നിയന്ത്രിയ്ക്കുവാന്‍ ഇത് ഏറെ നല്ലതാണ്. രക്തസമ്മര്‍ദമുള്ളവര്‍ ഇതു കഴിയ്ക്കുന്നതു ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ്. ഇതു വഴി തലച്ചോറിനെ കാത്തു സംരക്ഷിയ്ക്കുന്നതിലും ഇതു പ്രധാന പങ്കു വഹിയ്ക്കുന്നു. കാര്‍ഡിയോ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം. അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്നതിനും കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഈന്തപ്പഴം നല്ലൊരു പരിഹാരമാണ്. കോള്‍ഡ്, അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇതുണ്ടെങ്കില്‍ ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നത് ഇത്തരം രോഗാവസ്ഥകള്‍ തടഞ്ഞു നിര്‍ത്താനുള്ള രോഗപ്രതിരോധ ശേഷി നല്‍കും.

ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കും

വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നാണിത്. അനീമിയ പ്രശ്‌നങ്ങളുള്ളവര്‍ ഇതു കഴിയ്ക്കുന്നതു നല്ലതാണ്. ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. സ്വാഭാവികമായി അയേണ്‍ തോതു വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം കൂടും

എല്ലു തേയ്മാനം പോലുള്ള രോഗങ്ങള്‍ തടയാന്‍ ദിവസവും ഇതു കഴിയ്ക്കുന്നത് നല്ലതാണ്. കോപ്പര്‍, മഗ്നീഷ്യം, സെലേനിയം, മാംഗനീസ് എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ് .കാല്‍സ്യം സമ്പുഷ്ടമാണ് ഇത്. എല്ലിന്റെയും പല്ലിന്റെയും ബലത്തിന് ഏറെ നല്ലതാണ്. ദിവസവും ഇതു കഴിയ്ക്കുന്നത് എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കും. ഓസ്റ്റിയോപെറോസിസ് പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇതേറെ നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളും നല്ല കൊളസ്‌ട്രോള്‍ ഉല്‍പാദനവുമെല്ലാം തന്നെ ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ഗുണങ്ങളാണ് രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടിയിരിയ്ക്കുന്ന കൊളസ്‌ട്രോള്‍ നീക്കി ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഒന്നാണിത്. കാര്‍ഡിയോ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം.

ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കും

വയറിന്റെ ആരോഗ്യത്തിനു മികച്ച ഒന്നാണിത്. ദഹനം മെച്ചപ്പെടുത്തുവാന്‍ ഇതേറെ നല്ലതാണ്. കുടല്‍ ആരോഗ്യത്തിന് മികച്ച ഒന്നാണിത്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇതേറെ നല്ലതാണ്. ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ദഹന സംബന്ധമായ പ്രശ്‌നങ്ങളെങ്കിലും മലബന്ധം പോലുളള പ്രശ്‌നങ്ങളെങ്കിലും ഇത് ദിവസവും കഴിയ്ക്കുന്നത് ഏറെ നല്ലതു തന്നെയാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ കോളന്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയുവാന്‍ സഹായിക്കും.

ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിന്

ധാരാളം വൈറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും ധാതുക്കളുമെല്ലാമുണ്ട്. ഇതു കൊണ്ടു തന്നെ ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും ഇതില്‍ നിന്നും ലഭ്യമാണ്. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ സഹായകരമാണ് ഇത്. ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിന് ഏറെ നല്ലതാണ്.

കരളിനും നല്ലത്

ലിവറിലെ ടോക്‌സിനുകളെ നീക്കി ഇത് ലിവര്‍ ശുദ്ധിയാക്കുന്നു. ഫാറ്റി ലിവര്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഇത് ഗുണം നല്‍കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ ഇയാണ് ഈ ഗുണം നല്‍കുന്നത്. കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണ് ഈന്തപ്പഴം ദിവസവും കഴിയ്ക്കുന്നത്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ് ഈന്തപ്പഴം. ഇതിലെ ഫൈബറുകളാണ് ഇത്തരം ഗുണങ്ങള്‍ നല്‍കുന്നത്.

ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ

ചര്‍മാരോഗ്യത്തിന് ആരോഗ്യകരമാണ് ഈന്തപ്പഴം. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ ചര്‍മ കോശങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു ഈന്തപ്പഴം. ഇതിലെ വൈറ്റമിന്‍ സി, ഡി എന്നിവ ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കാന്‍ ഏറെ നല്ലതാണ്. ഈന്തപ്പഴത്തിലെ ഫൈറ്റോ ഹോര്‍മോണുകള്‍ മുഖത്ത് ചുളിവുകള്‍ വീഴുന്നതു തടയുന്നു. ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കുന്നു. ചര്‍മത്തില്‍ മെലാനില്‍ അടിഞ്ഞു കൂടാതെ സൂക്ഷിയ്ക്കുന്നതിനാല്‍ ഇത് ചര്‍മ നിറം വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കുന്നു. ചര്‍മത്തിന് ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ് ഈന്തപ്പഴം. ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍ ഏറെ ഗുണകരമാണ് ഇത്.