സൗദിയില്‍ വാക്‌സിന്‍ സെന്ററുകള്‍ എല്ലായിടത്തും ഉടന്‍ ആരംഭിക്കും

ജിദ്ദ: കോവിഡ്-19 വാക്സിൻ സ്വീകരിക്കാൻ ആയിരങ്ങൾ എത്തുന്നതായി സൗദി ആരോഗ്യമന്ത്രാലയം. ജിദ്ദയിലെയും റിയാദിലെയും കിഴക്കൻ പ്രവിശ്യകളിലെയും വാക്സിൻ സെന്‍ററുകളിലേക്ക നിരവധി പേരാണ് എത്തിച്ചേരുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത്തരം വാക്സിൻ ക്ലിനിക്കുകൾ ഉടൻ പ്രവർത്തനമാരംഭിക്കും.
പ്രത്യേക ആപ്പ് വഴി സൗദി പൗരന്മാരും വിദേശികളും ഉൾപ്പെടെ എല്ലാവരും വാക്സിൻ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയം. http://onelink.to/yjc3nj വഴി ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനുള്ളിൽ അപ്പോയ്ന്‍റ്മെന്‍റ് വിവരങ്ങൾ അറിയിച്ചുകൊണ്ടുള്ള സന്ദേശം ഫോണിൽ ലഭിക്കും.
സൗദിയിൽ കോവിഡ് 19 ബാധിച്ച് ചൊവ്വാഴ്ച 9 പേർ മരിച്ചിരുന്നു. ഇതോടെ, രാജ്യത്ത് വൈറസ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 6,625 ആയി. 104 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 363,253.
11,174,310 പിസിആർ പരിശോധനകൾ രാജ്യത്താകമാനം ഇതുവരെ നടത്തിയിട്ടുണ്ട്. ഇതിൽ, 39,433 പരിശോധനകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ.
അന്താരാഷ്ട്ര നിലവാരമുള്ള കമ്പനികളിൽനിന്നുള്ള വാക്സിന് ആദ്യഘട്ടത്തിൽതന്നെ അനുമതി ലഭിച്ച രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.